Quantcast

കാബൂളില്‍ ചാവേര്‍ സ്‍ഫോടനം: ഏഴുപേര്‍ കൊല്ലപ്പെട്ടു

സര്‍ക്കാര്‍ മന്ത്രാലയത്തില്‍നിന്നും ജോലി കഴിഞ്ഞിറങ്ങിയ ജീവനക്കാരെ ലക്ഷ്യമിട്ടായിരുന്നു ചാവേര്‍ ആക്രമണം. ഗേറ്റിന് പുറത്തെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 

MediaOne Logo
കാബൂളില്‍ ചാവേര്‍ സ്‍ഫോടനം: ഏഴുപേര്‍ കൊല്ലപ്പെട്ടു
X

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്‍ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു. 15ലധികം പേര്‍ക്ക് പരുക്കേറ്റു. സര്‍ക്കാര്‍ മന്ത്രാലയത്തെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

സര്‍ക്കാര്‍ മന്ത്രാലയത്തില്‍നിന്നും ജോലി കഴിഞ്ഞിറങ്ങിയ ജീവനക്കാരെ ലക്ഷ്യമിട്ടായിരുന്നു ചാവേര്‍ ആക്രമണം. ഗേറ്റിന് പുറത്തെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പുനരധിവാസ വികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടവര്‍. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ‍സാധാരണക്കാരെ ലക്ഷ്യമിട്ട് കാബൂളിലും, ജലാലാബദിലും രണ്ടാഴ്ചക്കിടെ നടക്കുന്ന‍ മൂന്നാമത്തെ ആക്രമണമാണിത്. കഴിഞ്ഞ മാസവും ഇതേ മന്ത്രാലയത്തിന് നേരെ ചാവേര്‍ ആക്രമണം നടന്നിരുന്നു. ഇതില്‍ 13 പേരാണ് കൊല്ലപ്പെട്ടത്.

TAGS :

Next Story