Quantcast

ചൈനയുമായുള്ള വ്യാപാരയുദ്ധം ‘പറഞ്ഞു തീര്‍ക്കാന്‍’ അമേരിക്ക

സിംഗപ്പൂരില്‍ വച്ചാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ചൈനീസ് സ്‌റ്റേറ്റ് കൗണ്‍സിലര്‍ വാങ് യീയുമായി കൂടിക്കാഴ്ച നടത്തിയത്.

MediaOne Logo

Web Desk

  • Published:

    4 Aug 2018 2:35 AM GMT

ചൈനയുമായുള്ള വ്യാപാരയുദ്ധം ‘പറഞ്ഞു തീര്‍ക്കാന്‍’ അമേരിക്ക
X

ചൈനയുമായുള്ള വ്യാപാരയുദ്ധത്തില്‍ അയവ് വരുത്തി അമേരിക്ക. ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ അമേരിക്ക ആരംഭിച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ചൈനീസ് സ്‌റ്റേറ്റ് കൌണ്‍സിലര്‍ വാങ് യീയുമായി കൂടിക്കാഴ്ച നടത്തി.

സിംഗപ്പൂരില്‍ വച്ചാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ചൈനീസ് സ്‌റ്റേറ്റ് കൗണ്‍സിലര്‍ വാങ് യീയുമായി കൂടിക്കാഴ്ച നടത്തിയത്. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം അധിക നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ പുനഃപരിശോധിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യാപാര ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. വ്യാപാര യുദ്ധം അവസാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളെ കണ്ട ചൈനീസ് സ്‌റ്റേറ്റ് കൗണ്‍സിലര്‍ വാങ് യി പറഞ്ഞു.

കഴിഞ്ഞ മാസം ആരംഭിച്ച ചൈന അമേരിക്ക വ്യാപാര യുദ്ധം ഓഹരി വിപണികളില്‍ കനത്ത നാശങ്ങള്‍ വരുത്തിവച്ചിരുന്നു. അമേരിക്കയുടെ 545 ഉല്‍പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയായിരുന്നു ചൈന അമേരിക്കയോട് തിരിച്ചടിച്ചിരുന്നത്. വ്യാപാര യുദ്ധം ഇരു രാജ്യങ്ങള്‍ക്കും നഷ്ടമേ ഉണ്ടാക്കൂ എന്ന് ലോകബാങ്കും ഐഎംഎഫും അഭിപ്രായപ്പെടുകയും ചെയ്തു. അമേരിക്കയിലെ കോര്‍പറേറ്റ് കമ്പനികള്‍ക്ക് തന്നെ വ്യാപാരയുദ്ധം തിരിച്ചടിയായ സാഹചര്യത്തിലാണ് ഡോണാള്‍ഡ് ട്രംപിന്റെ പിന്മാറ്റമെന്നാണ് സൂചന.

TAGS :

Next Story