Quantcast

അഫ്ഗാന്‍ തലസ്ഥാനത്ത് താലിബാന്‍ ആക്രമണം; 25 പൊലീസുകാരും ഒരു പത്രപ്രവര്‍ത്തകനും കൊല്ലപ്പെട്ടു

മധ്യ അഫ്ഗാനിസ്ഥാനിലെ ഗസ്നിയില്‍ രണ്ട് ദിവസമായി ഏറ്റുമുട്ടലുകള്‍ തുടരുകയാണ് 

MediaOne Logo

Web Desk

  • Published:

    13 Aug 2018 3:31 AM GMT

അഫ്ഗാന്‍ തലസ്ഥാനത്ത് താലിബാന്‍ ആക്രമണം; 25 പൊലീസുകാരും ഒരു പത്രപ്രവര്‍ത്തകനും കൊല്ലപ്പെട്ടു
X

അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ ഗസ്നി ഹൈവേയില്‍ താലിബാന്‍ ആക്രമണം. ആക്രമണത്തില്‍ 25 പൊലീസുകാരും ഒരു പത്രപ്രവര്‍ത്തകനും കൊല്ലപ്പെട്ടു.

മധ്യ അഫ്ഗാനിസ്ഥാനിലെ ഗസ്നിയില്‍ രണ്ട് ദിവസമായി ഏറ്റുമുട്ടലുകള്‍ തുടരുകയാണ്. ഇന്നലെ ഗസ്നിയിലെ പൊലീസ് ആസ്ഥാനം ആക്രമിക്കാനായിരുന്നു താലിബാന്റെ ശ്രമമെന്നാണ് അഫ്ഗാന്‍ ആരോപിക്കുന്നത്. ഗഗരത്തിലേക്കുള്ള മിക്ക റോഡുകള്‍ തകര്‍ത്തതായും സര്‍ക്കാര്‍ ഓഫീസുകളടക്കം തീവെച്ചതായും പ്രദേശത്ത് നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയവര്‍ പറയുന്നു. താലിബാനെതിരെ നിരവധി വ്യോമാക്രമണങ്ങള്‍ അഫ്ഗാന്‍ നടത്തിയെങ്കിലും തീവ്രവാദികള്‍ ജനവാസ മേഖലയില്‍ തമ്പടിച്ചിരിക്കുന്നത് വെല്ലുവിളിയായിരിക്കുകയാണ്. ആഗസ്റ്റ് 10ന് നടന്ന ആക്രമണത്തില്‍ നഗരത്തിലെ ടെലിഫോണ്‍ ടവറുകളെല്ലാം തകര്‍ന്നിരുന്നു. ഇതോടെ നഗരവുമായി ബന്ധപ്പെടാന്‍ യാതൊരു മാര്‍ഗവുമില്ലാത്ത അവസ്ഥയാണ്.

TAGS :

Next Story