താലിബാന്‍ ഭീകരരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടല്‍: 100 സൈനികരും 20 സാധാരണക്കാരും കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാന നഗരമായ ഗസ്‌നിയില്‍ അഞ്ചുദിവസമായി ശക്തമായ ഏറ്റുമുട്ടല്‍ തുടരുന്നു. താലിബാന്‍ ഭീകരരും സൈനികരും തമ്മിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഏറ്റുമുട്ടലില്‍ ഇതിനകം 100 സൈനികരും 20 സാധാരണക്കാരും കൊല്ലപ്പെട്ടു.
ഗസ്നിയില്‍ വെള്ളിയാഴ്ചയാണ് താലിബാന്‍ ഭീകരര്‍ ആക്രമണം തുടങ്ങിയത്. ഇതേത്തുടര്‍ന്ന് യു.എസ് സൈന്യത്തിന്റെ പിന്തുണയോടെ അഫ്ഗാന്‍ സൈന്യം പ്രത്യായാക്രമണം നടത്തി. ഏറ്റമുട്ടലില്‍ ഇതുവരെ 194 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് പ്രതിരോധ മന്ത്രി താരിഖ് ഷാ ബഹ്‌റാമി പറഞ്ഞു.
അഫ്ഗാന്‍ തലസ്ഥാന നഗരിയായ കാബൂളിനെ ദക്ഷിണ അഫ്ഗാനുമായി ബന്ധിപ്പിക്കുന്ന സുപ്രധാന നഗരമാണ് ഗസ്‌നി. നഗരത്തിലെ റോഡുകളെല്ലാം തകര്‍ന്ന നിലയിലാണ്. സൈന്യം പ്രവേശിക്കുന്നതു തടയാന്‍ താലിബാന്‍ ഭീകരര്‍ റോഡുകള്‍ തകര്‍ക്കുകയായിരുന്നു. നഗരത്തിലെ കടകളെല്ലാം അടഞ്ഞനിലയിലാണ്.
Next Story
Adjust Story Font
16

