Quantcast

ഇമ്രാന്‍റെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കില്ലെന്ന് ഗവാസ്കറിന് പിന്നാലെ കപില്‍ ദേവും 

ഇന്ത്യയില്‍ നിന്ന് കപില്‍ദേവിനെയും സുനില്‍ ഗവാസ്കറിനെയും നവജ്യോത് സിങ് സിദ്ദുവിനെയുമാണ് ഇമ്രാന്‍ ക്ഷണിച്ചത്

MediaOne Logo

Web Desk

  • Published:

    14 Aug 2018 11:21 AM GMT

ഇമ്രാന്‍റെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കില്ലെന്ന് ഗവാസ്കറിന് പിന്നാലെ കപില്‍ ദേവും 
X

പാകിസ്താന്‍ നിയുക്ത പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സുനില്‍ ഗവാസ്കറിന് പിന്നാലെ കപില്‍ ദേവും വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങളാല്‍ പങ്കെടുക്കില്ലെന്നാണ് കപില്‍ ദേവ് പറഞ്ഞത്.

ആഗസ്ത് 18നാണ് സത്യപ്രതിജ്ഞ. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ ഗവാസ്കര്‍ വ്യക്തമാക്കിയിരുന്നു. ജോലി സംബന്ധമായ തിരക്ക് കാരണം പങ്കെടുക്കാനാവില്ലെന്നാണ് ഗവാസ്കര്‍ വ്യക്തമാക്കിയത്. അതേസമയം നവ്ജ്യോത് സിങ് സിദ്ദു ഇമ്രാന്‍റെ ക്ഷണം സ്വീകരിച്ചു. പാകിസ്താനിലേക്ക് പോകാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നും സിദ്ദു വ്യക്തമാക്കി. പാകിസ്താനില്‍ പോകാനുള്ള സിദ്ദുവിന്‍റെ തീരുമാനം രാജ്യത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യമാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ സാര്‍ക് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരെ ഇമ്രാന്‍ ക്ഷണിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ആഭ്യന്തര ചടങ്ങായതിനാല്‍ നേതാക്കളെ ക്ഷണിക്കുന്നില്ലെന്ന് പിന്നീട് ഇമ്രാന്‍റെ പി.ടി.ഐ പാര്‍ട്ടി വ്യക്തമാക്കി. ഇന്ത്യയില്‍ നിന്ന് കപില്‍ദേവിനെയും സുനില്‍ ഗവാസ്കറിനെയും നവജ്യോത് സിങ് സിദ്ദുവിനെയും ക്ഷണിക്കുകയും ചെയ്തു.

TAGS :

Next Story