Quantcast

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതി വര്‍ധിപ്പിക്കുമെന്ന് അര്‍ജന്റീനയന്‍ പ്രസിഡന്റ്

അര്‍ജന്റീനയന്‍ കറന്‍സിയായ പെസോയുടെ മൂല്യം ഇടിയുന്ന സാഹചര്യത്തില്‍ അടിയന്തിര നടപടികളാണ് അര്‍ജന്റീന സ്വീകരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    4 Sept 2018 7:30 AM IST

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതി വര്‍ധിപ്പിക്കുമെന്ന് അര്‍ജന്റീനയന്‍ പ്രസിഡന്റ്
X

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതി വര്‍ധിപ്പിക്കുമെന്ന് അര്‍ജന്റീനയന്‍ പ്രസിഡന്റ് മൌറീഷ്യോ മാക്രി. അര്‍ജന്റീനന്‍ കറന്‍സി മൂല്യമിടിഞ്ഞ സാഹചര്യത്തിലാണ് നടപടി .

അര്‍ജന്റീനയന്‍ കറന്‍സിയായ പെസോയുടെ മൂല്യം ഇടിയുന്ന സാഹചര്യത്തില്‍ അടിയന്തിര നടപടികളാണ് അര്‍ജന്റീന സ്വീകരിക്കുന്നത് .സമ്പദ് ഘടന സുസ്ഥിരപ്പെടുത്തുന്നതിന്റെ ഭാഗമായി കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രസിഡന്റ് മൌറീഷ്യോ മാക്രി പറഞ്ഞത്. കയറ്റുമതിക്ക് പുതിയ നികുതി ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ ചെലവുകള്‍ കുറക്കുന്നതിന്റെ ഭാഗമായി മന്ത്രി സഭാംഗങ്ങളുടെ എണ്ണം പകുതിയായി കുറക്കും.

ഇക്കഴിഞ്ഞ ദിവസം അര്‍ജന്റീന സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്കില്‍ വലിയ വര്‍ധനവ് വരുത്തിയിരുന്നു . 60 ശതമാനമായാണ് പലിശ നിരക്ക് വര്‍ധിപ്പിച്ചത്, ലോകത്തിലെ ബാങ്കുകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത് . ഈ വര്‍ഷം പെസോയുടെ മൂല്യം ഡോളറിനെതിരെ പകുതിയിലധികം കുറഞ്ഞിരുന്നു , ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് അര്‍ജന്റീന . അര്‍ജന്റീനയിലെ തൊഴിലില്ലായ്മ നിരക്ക് 9 ശതമാനമാണ്, ലോക ബാങ്ക് കണക്കുകളനുസരിച്ച് 43 മില്ല്യണ്‍ അര്‍ജന്റീനക്കാരും പട്ടിണിയിലാണ് . രാജ്യത്ത് പട്ടിണി അനുഭവിക്കുന്നവര്‍ക്കായി കൂടുതല്‍ പദ്ധതികളുണ്ടാകുമെന്നും മാക്രി പറഞ്ഞു.

TAGS :

Next Story