Quantcast

മ്യാന്മറിനു നേരെ കടുത്ത താക്കീതുമായി ഐക്യരാഷ്ട്രസഭ

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സര്‍ക്കാര്‍‌ നിലപാടിന്റെ പശ്ചാത്തലത്തിലാണ് യു.എന്‍ കടുത്ത വിമര്‍‌ശനവുമായി രംഗത്തെത്തിയത്. 

MediaOne Logo

Web Desk

  • Published:

    12 Sep 2018 2:45 AM GMT

മ്യാന്മറിനു നേരെ കടുത്ത താക്കീതുമായി ഐക്യരാഷ്ട്രസഭ
X

മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്ന മ്യാന്മറിനു നേരെ കടുത്ത താക്കീതുമായി ഐക്യരാഷ്ട്രസഭ. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സര്‍ക്കാര്‍‌ നിലപാടിന്റെ പശ്ചാത്തലത്തിലാണ് യു.എന്‍ കടുത്ത വിമര്‍‌ശനവുമായി രംഗത്തെത്തിയത്. രാജ്യത്തെ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ വംശഹത്യ തുടരുന്ന മ്യാന്മറില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞാഴ്ച രണ്ട് റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകരെ മ്യാന്‍‌മര്‍ ഏഴ് വര്‍ഷത്തേക്കായി ജയില്‍ ശിക്ഷക്ക് വിധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മ്യാന്മറിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ രംഗത്തെത്തിയത്. ഭയം കൂടാതെ സ്വന്തം ജോലി ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധ്യമല്ലാത്ത വിധം ആണ് മ്യാന്മറിലെ ഇപ്പോഴത്തെ സ്ഥിതി വിശേഷമെന്നും ഐക്യരാഷ്ട്രസഭ പ്രതിനിധി പറഞ്ഞു. നിലവില്‍ മ്യാന്മറില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മനുഷ്യത്വരഹിതമായ നിയമങ്ങളാണ് നിലനില്‍ക്കുന്നതെന്നും യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കി.

ഇത്തരത്തിലെ പോളിസികൾ എവിടെ നിന്നാണ് വരുന്നതെന്ന് വ്യക്തമല്ല. ഇത് ഇവരുടെ ഔദ്യോഗിക നിലപാട് തന്നെയാണോ എന്നാണ് അറിയേണ്ടത്. ഇത് പട്ടാളമാണോ അതോ അവിടുത്തെ സര്‍ക്കാര്‍ തന്നെയാണോ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ അടിച്ചമര്‍ത്താന്‍ ‍ ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കുന്നതെന്നും അറിയേണ്ടതുണ്ട്. 2017ല്‍ ഏകദേശം 20 ഓളം മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും രാജ്യത്തെ ഇതുസംബന്ധിച്ച നിയമം പുനപരിശോധിക്കണമെന്നും യു.എന്‍ ആവശ്യപ്പെട്ടു.

TAGS :

Next Story