Quantcast

ഡിഗ്രിയിൽ തിരിമറി; സ്പെയിൻ ആരോഗ്യ മന്ത്രി രാജി വെച്ചു 

MediaOne Logo

Web Desk

  • Published:

    15 Sept 2018 11:10 AM IST

ഡിഗ്രിയിൽ തിരിമറി; സ്പെയിൻ ആരോഗ്യ മന്ത്രി രാജി വെച്ചു 
X

സ്പെയിൻ ആരോഗ്യ മന്ത്രി കാർമൻ മോണ്ടോൻ ഡിഗ്രി തിരിമറിയുമായി ബന്ധപ്പെട്ട വിവാദത്തിൽ രാജി വെച്ചു. ഇല്ലാത്ത ഗ്രേഡുകളുടെ അടിസ്ഥാനത്തിൽ ഡിഗ്രി സമ്പാദിച്ചു എന്നാരോപണത്തിലാണ് മന്ത്രിയുടെ രാജി. സംഭവവുമായി ബന്ധപ്പെട്ട് കാർമൻ പഠിച്ചിരുന്ന മാഡ്രിഡിലെ കിംഗ് ജോൺ കാർലോസ് സർവകലാശാല അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. മോണ്ടോന്റെ കോയ്‌സുകൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും ഏത് ഭാഗത്താണ് തിരുത്തൽ വരുത്തിയെതെന്നും നോക്കി കൊണ്ടിരിക്കുകയാണെന്നും സർവകലാശാല പറഞ്ഞു.

‘താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സർക്കാരിന്റെ പ്രവർത്തനങ്ങൾ വിവാദം കാരണം തടസ്സപ്പെടരുതെന്നാഗ്രഹിച്ചാണ് രാജി വെച്ചതെന്നും’ കാർമൻ മോണ്ടോൻ പത്ര സമ്മേളനത്തിൽ പറഞ്ഞു

പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസിന് ശേഷം രാജി വെക്കുന്ന സ്പെയിനിലെ രണ്ടാമത്തെ മന്ത്രിയാണ് കാർമൻ മോണ്ടോൻ.

TAGS :

Next Story