Quantcast

യുഎന്നില്‍ ഇന്ത്യ പാക് വാക് പോര്

യു.എന്‍ പൊതു സഭയില്‍ പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നടത്തിയത്. അതേസമയം പെഷവാര്‍ സ്‌കൂള്‍ ആക്രമണമുള്‍പ്പെടെയുള്ള ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്ന്

MediaOne Logo

Web Desk

  • Published:

    30 Sept 2018 1:08 PM IST

യുഎന്നില്‍ ഇന്ത്യ പാക് വാക് പോര്
X

പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി സുഷമസ്വരാജ്. പാകിസ്ഥാന്‍ തീവ്രവാദത്തിന്റെ പ്രചാരകരാണെന്നും, ഇന്ത്യ പാകിസ്ഥാനില്‍ നിന്ന് തീവ്രവാദ ഭീഷണി നേരിടുന്നതായും സുഷമാ സ്വരാജ്. യു.എന്‍ പൊതു സഭയിലാണ് സുഷമ സ്വരാജിന്റെ വിമര്‍ശനം. അതേസമയം പെഷവാര്‍ സ്‌കൂള്‍ ആക്രമണമുള്‍പ്പെടെയുള്ള ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്ന് പാക് വിദേശകാര്യമന്ത്രി മെഹ്മൂദ് ഖുറൈഷി ആരോപിച്ചു.

യു.എന്‍ പൊതു സഭയില്‍ പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നടത്തിയത്. ഇന്ത്യ തീവ്രവാദത്തിന്റെ ഇരയാണെന്നും, പാകിസ്ഥാന്‍ തീവ്രവാദത്തിന്റെ പ്രചാരകരാണെന്നും സുഷമ സ്വരാജ് പറഞ്ഞു.മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയിദ് പാകിസ്ഥാനില്‍ വിലസുകയാണെന്നും സുഷമ സ്വരാജ് കൂട്ടിച്ചേര്‍ത്തു.

അതേസമയം പാകിസ്ഥാന്‍ ഭീകരതയുടെ ഇരയാണെന്നും, 2014ലെ പെഷവാര്‍ ആര്‍മി സ്‌കൂളിലേതുള്‍പ്പെടേ പാക് മണ്ണില്‍ നിരവധി ഭീകരാക്രമണങ്ങള്‍ നടത്തിയ പാകിസ്ഥാന്‍ താലിബാന് സഹായം ചെയ്യുന്നത് ഇന്ത്യയാണെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖൂറൈഷി ആരോപിച്ചു. ഖുറൈഷിയുടെ ആരോപണം അപഹാസ്യമാണെന്ന് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി ഈനം ഗംഭീര്‍ മറുപടി നല്‍കി.

TAGS :

Next Story