Quantcast

കള്ളപ്പണം വെളുപ്പിച്ചതിന് മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ റോസ്മ മാന്‍സറിന് വിലങ്ങ്

17 ഓളം വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    5 Oct 2018 3:10 AM GMT

കള്ളപ്പണം വെളുപ്പിച്ചതിന് മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ റോസ്മ മാന്‍സറിന് വിലങ്ങ്
X

കള്ളപ്പണം വെളുപ്പിച്ചതിന് മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാക്കിന്‍റെ ഭാര്യ റോസ്മ മാന്‍സറിനെതിരെ കോടതി കുറ്റം ചുമത്തി. 17 ഓളം വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത റോസ്മ മാന്‍സര്‍ തനിക്കെതിരായ കുറ്റങ്ങള്‍ നിഷേധിച്ചിരുന്നു. രാജ്യത്തിന്‍റെ ഖജനാവില്‍ നിന്ന് കോടികളുടെ അഴിമതി നടത്തിയതായി അഴിമതി വിരുദ്ധ ഏജന്‍സിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ‍

കുറ്റം നിഷേധിച്ച മാന്‍സറിനെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. റോസ്മ മാന്‍സറിന്‍റെ പാസ്പോര്‍ട്ട് കോടതി പിടിച്ചുവെച്ചു. മാന്‍സര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഇതാവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും പ്രൊസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. 2.4 മില്ല്യണ്‍ ഡോളര്‍ നല്‍കിയാല്‍ മാത്രമേ റോസ്മ മാന്‍സറിന് ജാമ്യം ലഭിക്കുകയുള്ളൂ. 15 വര്‍ഷം വെരെ തടവ് ശിക്ഷലഭിക്കാവുന്ന കുറ്റങ്ങളാണ് മാന്‍സറിനെതിരെ ചുമത്തിയിരിക്കുന്നത്.

TAGS :

Next Story