Quantcast

വിവാദങ്ങള്‍ക്കൊടുവില്‍ ട്രംപിന്റെ നോമിനി കാവനവ് സുപ്രീംകോടതി ജഡ്ജി

ലൈംഗിക പീഡന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ബ്രെറ്റ് കാവനവിനെ സുപ്രീംകോടതി ജഡ്ജിയാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണുണ്ടായിരുന്നത്

MediaOne Logo

Web Desk

  • Published:

    7 Oct 2018 1:42 AM GMT

വിവാദങ്ങള്‍ക്കൊടുവില്‍  ട്രംപിന്റെ നോമിനി കാവനവ് സുപ്രീംകോടതി ജഡ്ജി
X

വിവാദങ്ങള്‍ക്കൊടുവില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നോമിനി ബ്രെറ്റ് കാവനവിനെ സുപ്രീംകോടതി ജഡ്ജിയായി തെരഞ്ഞെടുത്തു. സെനറ്റ് കമ്മിറ്റിയില്‍ നടന്ന വോട്ടെടുപ്പില്‍ ഭൂരിഭാഗം പേരും കാവനവിനെ പിന്തുണച്ചു. വോട്ടെടുപ്പിലെ കാവനവിന്റെ വിജയം ട്രംപിന്റെ വിജയമായാണ് വിലയിരുത്തുന്നത്.

ലൈംഗിക പീഡന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ബ്രെറ്റ് കാവനവിനെ സുപ്രീംകോടതി ജഡ്ജിയാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണുണ്ടായിരുന്നത്. സെനറ്റിലെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ തന്നെ ട്രംപിനെതിരെ രംഗത്തെത്തിയിരുന്നു. സെനറ്റ് കമ്മിറ്റി കാവനവിന്റെയും പരാതിക്കാരിയുടേയും വാദം കേള്‍ക്കുകയും ചെയ്തിരുന്നു. വോട്ടെടുപ്പിന് മുന്‍പായി കേസില്‍ എഫ്.ബി.ഐ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ട്രംപിന്റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. എഫ്.ബി.ഐ റിപ്പോര്‍ട്ട് അനുകൂലമായതോടെ വോട്ടെടുപ്പില്‍ സെനറ്റംഗങ്ങള്‍ കാവനവിനെ പിന്തുണച്ചു.

വോട്ടെടുപ്പ് ഫലം വന്നയുടന്‍ കാവനവ് സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കാവനവ് കുറ്റക്കാരനല്ലെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് പൂര്‍ണ പിന്തുണ നല്‍കിയതെന്നും ഡോണള്‍‌ഡ് ട്രംപ് പറഞ്ഞു.

TAGS :

Next Story