Quantcast

കവനോവിനോട് മാപ്പ് പറഞ്ഞ് ട്രംപ്

കവനോയോട് കാണിച്ച അനീതിക്കാണ് ട്രംപ് മാപ്പ് പറഞ്ഞത്. ജഡ്ജിയായി തെരഞ്ഞെടുക്കുന്നതിന് മുമ്പ് കവനോ വ്യാജപ്രചാരണങ്ങള്‍ നടത്തി എന്ന് ട്രംപ് പറഞ്ഞിരുന്നു.

MediaOne Logo

Web Desk

  • Published:

    10 Oct 2018 9:07 AM GMT

കവനോവിനോട് മാപ്പ് പറഞ്ഞ് ട്രംപ്
X

അമേരിക്കന്‍‌ സുപ്രീംകോടതി ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ട ബ്രെറ്റ് കവനോവിനോട് മാപ്പ് പറഞ്ഞ് പ്രസിഡന്റ് ഡോണള്‍‍ഡ് ട്രംപ്. കവനോവിനെതിരെ നടത്തിയ ആരോപണങ്ങള്‍ക്കും പ്രസ്താവനകള്‍ക്കുമാണ് ട്രംപ് മാപ്പ് പറഞ്ഞ് രംഗത്ത് വന്നത്.

ജഡ്ജിയായി തെരഞ്ഞെടുക്കുന്നതിന് മുമ്പ് കവനോ വ്യാജപ്രചാരണങ്ങള്‍ നടത്തി എന്ന് ട്രംപ് പറഞ്ഞിരുന്നു. ജഡ്ജിയായി കവനോയെ നാമനിര്‍ദേശം ചെയ്തപ്പോഴും ട്രംപ് രംഗത്തുവന്നിരുന്നു. അദ്ദേഹത്തിനെതിരെ ട്രംപ് ലൈംഗികാരോപണവും ഉയര്‍ത്തിയിരുന്നു. എന്നാല്‍‌ ആരോപണങ്ങള്‍ കവനോ നിഷേധിച്ചിരുന്നു. ഇതിനെല്ലാമാണ് ട്രംപ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സുപ്രീംകോടതി ജഡ്ജിയായി കവനോയെ തെരഞ്ഞെടുത്തത്. 50ല്‍ 48 വോട്ടുകളോടെയായിരുന്നു കവനോ ജഡ്ജിയായി നിയമിക്കപ്പെട്ടത്.

TAGS :

Next Story