Quantcast

വധശിക്ഷ നിർത്തലാക്കാൻ ഒരുങ്ങി മലേഷ്യ

തട്ടികൊണ്ടുപോകൽ, കൊലപാതകം, ആയധം കെെവശം വെക്കൽ, മയക്കുമരുന്നുകളുടെ കെെമാറ്റം എന്നിവയെല്ലാം മലേഷ്യയിൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്

MediaOne Logo

Web Desk

  • Published:

    11 Oct 2018 11:10 AM GMT

വധശിക്ഷ നിർത്തലാക്കാൻ ഒരുങ്ങി മലേഷ്യ
X

രാജ്യത്ത് വർഷങ്ങളായി നിലനിൽക്കുന്ന വധശിക്ഷാ സമ്പ്രദായം നിർത്തലാക്കാനൊരുങ്ങി മലേഷ്യ. ഇതിനു വേണ്ട മുന്നോരുക്കങ്ങൾ കാബിനറ്റ് സ്വീകരിച്ചതായി മലേഷ്യൻ വാർത്താ വകുപ്പ് മന്ത്രി
ഗോബിന്ദ് സിങ് ദിയോ അറിയിച്ചു. കാബിനറ്റ് തീരുമാനത്തെ രാജ്യത്തെ മനുഷ്യാവകാശ സംഘടനകൾ സ്വാഗതം ചെയ്തു.

നിലവിൽ തട്ടികൊണ്ടുപോകൽ, കൊലപാതകം, ആയധം കെെവശം വെക്കൽ, മയക്കുമരുന്നുകളുടെ കെെമാറ്റം എന്നിവയെല്ലാം മലേഷ്യയിൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്. നിയമം മൂലം ഇത് നിരോധിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് കോളനിവത്കരണ കാലഘട്ടത്തിൽ തുടങ്ങിയതാണ് നിലവിൽ മലേഷ്യയിൽ പ്രചാരത്തിലുള്ള വധശിക്ഷ രീതി. വധശിക്ഷക്കെതിരെ രാ‌ജ്യത്തിനകത്തെ വിവിധയിടങ്ങളിൽ കാലങ്ങളായി കടുത്ത പ്രതിഷേധം ഉയർന്നു വന്നിരുന്നു. മലേഷ്യ പോലുള്ള ഒരു രാജ്യത്ത് വധശിക്ഷ നിലനിൽക്കുന്നത് ഒരിക്കലും യോജിക്കാവുന്ന കാര്യമല്ലെന്ന് മനുഷ്യാവകാശ സംഘടനകൾ അഭിപ്രായപ്പെട്ടു. വധശിക്ഷ നിർത്തലാക്കുന്നതോടെ അന്യ രാജ്യങ്ങളിൽ വധശിക്ഷ കാത്തു കഴിയുന്ന സ്വന്തം പൗരൻമാരുടെ കാര്യങ്ങളില്‍ ഇടപെടുന്നതതില്‍ മലേഷ്യയുടെ ധാര്‍മികതയെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ലെന്നും സംഘങ്ങള്‍ പറഞ്ഞു.

TAGS :

Next Story