Quantcast

വധശിക്ഷ നിരോധിച്ച് മലേഷ്യ

മലേഷ്യന്‍ സര്‍ക്കാര്‍ തീരുമാനത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരും വിദേശ രാജ്യ പ്രതിനിധികളും സ്വാഗതം ചെയ്തു. മലേഷ്യന്‍ സര്‍ക്കാര്‍ തീരുമാനത്തെ പ്രശംസിച്ച് മലേഷ്യയിലെ സ്വീഡിഷ് അംബാസിഡര്‍ രംഗത്ത് വന്നു.

MediaOne Logo

Web Desk

  • Published:

    12 Oct 2018 2:30 AM GMT

വധശിക്ഷ നിരോധിച്ച് മലേഷ്യ
X

വധശിക്ഷ നിരോധിക്കാന്‍ മലേഷ്യന്‍ മന്ത്രിസഭ തീരുമാനം. തീരുമാനം എല്ലാ കേസുകളിലും ബാധകമായിരിക്കും. നിലവിലുള്ള വധശിക്ഷകളിലും ഇളവ് നല്‍കും. തിങ്കളാഴ്ച്ചയാണ് വധശിക്ഷ നിരോധിച്ചുള്ള ബില്ലിന്മേലുള്ള ചര്‍ച്ചകള്‍ക്കായി മലേഷ്യന്‍ പാര്‍ലമെന്‍റ് ചേര്‍ന്നത്. ബില്ലിന്മേലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു. എല്ലാ വധശിക്ഷാ വിധികളും റദ്ദാക്കുമെന്ന് നിയമമന്ത്രി ലി വ്യു ക്യോങ്ങ് പ്രഖ്യാപിച്ചു. തീരുമാനപ്രകാരം നിലവിലുള്ള 1200 വധശിക്ഷകള്‍ പിന്‍ വലിക്കും.

മലേഷ്യന്‍ സര്‍ക്കാര്‍ തീരുമാനത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരും വിദേശ രാജ്യ പ്രതിനിധികളും സ്വാഗതം ചെയ്തു. മലേഷ്യന്‍ സര്‍ക്കാര്‍ തീരുമാനത്തെ പ്രശംസിച്ച് മലേഷ്യയിലെ സ്വീഡിഷ് അംബാസിഡര്‍ രംഗത്ത് വന്നു. ട്വിറ്ററിലായിരുന്നു സ്വീഡിഷ് അംബാസിഡറുടെ പ്രതികരണം. തീരുമാനത്തെ ആംനസ്റ്റി ഇന്‍റര്‍നാഷ്നലും സ്വാഗതം ചെയ്തു.

2017ല്‍ ലോകത്താകെ 1000ഓളം പേരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. നലവില്‍ ലോകത്താകെ 142 രാജ്യങ്ങളില്‍ വധശിക്ഷക്ക് നിരോധനമുണ്ട്. ഇന്ത്യയും ചൈനയും വിയറ്റ്നാമും തായ്‍ലന്‍റുമുള്‍പ്പെടെ ഏഷ്യയിലെ പല രാജ്യങ്ങളിലും വധശിക്ഷ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

TAGS :

Next Story