ഫു ട്രോങ് വിയറ്റ്നാം പ്രസിഡന്‍റ്
നിലവില്‍ വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണ് ഫു ട്രോങ്.

വിയറ്റ്നാമില്‍ യ്വെന്‍ ഫു ട്രോങ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണ് ഫു ട്രോങ്. മുൻ പ്രസിഡന്റ് ട്രാൻ ദായ് ക്വാങ് അന്തരിച്ചതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്.
ഏകകണ്ഠമായാണ് യ്വെന്‍ ഫു ട്രോങ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 74 വയസുള്ള ട്രോങ് വിപ്ലവ പാര്‍ട്ടിയുടെ അധ്യക്ഷന്‍ കൂടിയാണ്. ട്രോങ് ഹാനോയില്‍ ദേശീയ അസംബ്ലിയില്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു.
രോഗബാധിതനായി മുൻ പ്രസിഡന്റ് ട്രാൻ ദായ് ക്വാങ് അന്തരിച്ചതിനെ തുടര്‍ന്നായിരുന്നു വിയറ്റ്നാമില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. 2011ല്‍ ആണ് ട്രോങ് പാര്‍ട്ടി അദ്ധ്യക്ഷനായത്. അഴിമതിക്കെതിരെ കര്‍ശന നിടപാട് സ്വീകരിച്ചിരുന്ന നേതാവാണ് ഫു ട്രോങ്.
Next Story
Adjust Story Font
16

