Quantcast

അമേരിക്ക-ചെെന വ്യാപാര യുദ്ധത്തില്‍ പൊറുതിമുട്ടി അമേരിക്കന്‍ കര്‍ഷകര്‍

യു.എസ് ചൈന വ്യാപാര യുദ്ധം സോയാബീൻ കയറ്റുമതിയെയും ബാധിച്ചു. ഈ വർഷം ഒരു നല്ല വിളവെടുപ്പ് പ്രതീക്ഷിച്ചിരുന്നെങ്കിലും കർഷകർ ഇപ്പോള്‍ ആശങ്കയിലാണ്.

MediaOne Logo

Web Desk

  • Published:

    29 Oct 2018 4:28 AM GMT

അമേരിക്ക-ചെെന വ്യാപാര യുദ്ധത്തില്‍ പൊറുതിമുട്ടി അമേരിക്കന്‍ കര്‍ഷകര്‍
X

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷം അമേരിക്കയുടെ സോയാബീന്‍ കര്‍ഷകരെയും പ്രതിസന്ധിയില്‍ ആക്കിരിക്കുകയാണ്. വ്യാപാര യുദ്ധം കാരണം പലരും സോയാബീന്‍ കൃഷി ഉപേക്ഷിച്ചിരിക്കുകയാണ് ഇപ്പോള്‍.

അമേരിക്കയിലെ പ്രധാന സോയാബീൻ ഉത്പാദന മേഖലയാണ് ഇല്ലിനോയിസ്. ഈ വർഷം ഒരു നല്ല വിളവെടുപ്പ് പ്രതീക്ഷിച്ചിരുന്നെങ്കിലും കർഷകർ ഇപ്പോള്‍ ആശങ്കയിലാണ്. യു.എസ് ചൈന വ്യാപാര യുദ്ധം സോയാബീൻ കയറ്റുമതിയെയും ബാധിച്ചു. അങ്ങനെ വിലവർധനയും കുറഞ്ഞിരിക്കുകയാണ്

യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഫോറസ്ട്രി സോയാബീൻ കൃഷി ഉടമക്ക് സബ്സിഡികളിൽ 84 സെന്റ് കൊടുക്കുന്നുണ്ടെങ്കിലും, 2018 ജൂലായിൽ അമേരിക്കന്‍ സോയാബീനുകളിൽ ചൈനയുടെ താരിഫ് ചുമത്തുന്നത് മുതൽ 20 ശതമാനം വില ഇടിഞ്ഞിരിക്കുകയാണ്. ചില കർഷകർ സോയാബീൻ വിളകൾ വെട്ടിക്കുറച്ചു. അവർ ഗോതമ്പ് കൃഷിയിലെക്ക് മാറിയിരിക്കുകയാണ്

യു.എസ്. കാർഷിക വകുപ്പിന്റെ ഒരു റിപ്പോർട്ട് പ്രകാരം 2018 ൽ അമേരിക്കയില്‍ 89.55 ദശലക്ഷം ഏക്കർ സ്ഥലത്താണ് സോയാബീന്‍ കൃഷി നടക്കുന്നത്. 2017 ൽ രാജ്യത്തെ സോയബാൻ കയറ്റുമതിയിൽ 62 ശതമാനം ചൈനയിലേയ്ക്കാണ് അയച്ചത്.

TAGS :

Next Story