Quantcast

ഇറാനെതിരെ ഇന്നുമുതല്‍ അമേരിക്കയുടെ കടുത്ത ഉപരോധം

ഇന്ത്യ ഉൾപ്പെടെ എട്ടു രാജ്യങ്ങൾക്ക്​ ഇറാനിൽ നിന്നു​ള്ള എണ്ണ ഇറക്കു​മതിക്ക്​ ഇളവ്​ നൽകിയതായി റിപ്പോർട്ടുണ്ടെങ്കിലും ഇത്​ എത്രത്തോളം​ പ്രായോഗികമാവും എന്ന കാര്യത്തിൽ ആശങ്കയുണ്ട്​

MediaOne Logo

Web Desk

  • Published:

    5 Nov 2018 1:36 AM GMT

ഇറാനെതിരെ ഇന്നുമുതല്‍ അമേരിക്കയുടെ കടുത്ത ഉപരോധം
X

ഇറാനെതിരെ ഇന്ന് മുതല്‍ അമേരിക്ക കടുത്ത ഉപരോധം ഏര്‍പ്പെടുത്തും. ആണവകരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയതിന് പിന്നാലെയാണ് ഈ നീക്കം, എണ്ണ വ്യാപാരം തടയുന്നത് ഉള്‍പ്പെടെയുള്ള നടപടിക്കെതിരെ റഷ്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തുണ്ട്. ഉപരോധം ആഗോള എണ്ണവിപണിയെ പ്രതികൂലമായി ബാധിക്കും.

2015ലെ ആണവകരാറിനെ തുടർന്ന് മരവിപ്പിച്ച ഉപരോധം വെള്ളിയാഴ്ച മുതൽ വീണ്ടും യു.എസ്പ്രാബല്യത്തിൽ കൊണ്ടുവന്നിരുന്നു. ഇന്ന് ഇത്
പൂർണമായും നിലവിൽ വരും. ഇന്ത്യ ഉൾപ്പെടെ എട്ടു രാജ്യങ്ങൾക്ക് ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇളവ് നൽകിയതായി റിപ്പോർട്ടുണ്ടെങ്കിലും ഇത്എത്രത്തോളം പ്രായോഗികമാവും എന്ന കാര്യത്തിൽ ആശങ്കയുണ്ട്. ഇറാനുമായി വ്യാപാരം തുടരുന്ന രാജ്യങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് നേരത്തെ ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധമാണ് നടപ്പാക്കുന്നതെന്നാണ് ട്രെപ് ട്വിറ്ററില്‍ കുറിച്ചത്. ആണവ പദ്ധതികളെല്ലാം അവസാനിപ്പിക്കുന്ന പുതിയ കരാറിന് സന്നദ്ധമാണെന്ന ട്രംപിന്റെ പ്രസ്താവന തെഹ്റാൻ തള്ളി. അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ട് ട്രംപ് ഭരണകൂടം കാത്തിരിക്കുന്നത് വലിയ തകർച്ചയാണെന്ന് തെഹ്റാനിൽ ഇറാൻ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധമാണ് നടപ്പാക്കുന്നതെന്നാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. ആണവ പദ്ധതികളെല്ലാം അവസാനിപ്പിക്കുന്ന പുതിയ കരാറിന് സന്നദ്ധമാണെന്ന ട്രംപിന്റെ പ്രസ്താവന തെഹ്റാൻ തള്ളി. അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ട് ട്രംപ് ഭരണകൂടം കാത്തിരിക്കുന്നത് വലിയ തകർച്ചയാണെന്ന് തെഹ്റാനിൽ ഇറാൻ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ പറഞ്ഞു.

TAGS :

Next Story