ബ്രെക്‌സിറ്റ് അറിയേണ്ടതെല്ലാം?
ബ്രെക്സിറ്റ് കരട് കരാറിന് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം ലഭിച്ചു. കരാറിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചാല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 29ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടും.

എന്താണ് ബ്രെക്‌സിറ്റ് ?
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യു.കെ സ്വതന്ത്രമാകുന്നതിനെ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് ബ്രെക്‌സിറ്റ്. ബ്രെക്‌സിറ്റ് എന്ന വാക്ക് ഉണ്ടായത് BRITANലെ BRഉം EXITഉം ചേര്‍ന്നാണ്.
ബ്രിട്ടണ്‍ എന്തുകൊണ്ട് യൂറോപ്യന്‍ യൂണിയന്‍ വിടുന്നു?
2016 ജൂണ്‍ 23ന് ബ്രിട്ടണില്‍ ഒരു ഹിത പരിശോധന നടന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമോ വേണ്ടയോ എന്ന പരിശോധനയായിരുന്നു നടന്നത്. പ്രായപൂര്‍ത്തിയായ മുഴുവന്‍ ബ്രിട്ടന്‍കാര്‍ക്കും വോട്ട് ചെയ്യാമായിരുന്നു. 71.8ശതമാനം പോളിങ് രേഖപ്പെടുത്തി. 48.1ശതമാനം നോ വോട്ടുകള്‍ക്കെതിരെ 51.9ശതമാനം യെസ് വോട്ടുകള്‍ ബ്രെക്‌സിറ്റിന് അനുകൂല സാഹചര്യമൊരുക്കി.
ഹിതപരിശോധനാഫലം
ഇംഗ്ലണ്ട്, വെയില്‍സ് എന്നീ മേഖലകള്‍ ബ്രെക്‌സിറ്റിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ സ്‌കോട്ട്‌ലന്റ്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ ബ്രെക്‌സിറ്റിനെ എതിര്‍ത്തു.
എന്താണ് യൂറോപ്യന്‍ യൂണിയന്‍?
യൂറോപ്യന്‍ വന്‍കരയിലെ 28 രാജ്യങ്ങള്‍ ചേര്‍ന്നുള്ള സംഘരാഷ്ട്രമാണ് യൂറോപ്യന്‍ യൂണിയന്‍. 1992 ലെ മാസ്ട്രീച്ച് ഉടമ്പടിയിലൂടെയാണ് ഈ ഏകീകൃത രാഷ്ട്രീയ സംവിധാനം നിലവില്‍ വരുന്നത്. 1951 മുതലുള്ള ശ്രമങ്ങളുടെ ഫലമാണ് യൂറോപ്യന്‍ യൂണിയന്‍ എന്ന വേദി. യൂറോപ്യന്‍ വന്‍കരയിലെ ഏറ്റവും വലിയ രാഷ്ട്രീയ-സാമ്പത്തിക ശക്തിയാണ് ഈ സംഘരാഷ്ട്രം. ഏകീകൃത കമ്പോളം, പൊതു നാണയം, പൊതു കാര്‍ഷിക നയം, പൊതു വ്യാപരനയം, പൊതു മത്സ്യബന്ധനനയം എന്നിവയാണ് ഈ യൂണിയന്റെ സവിശേഷതകള്‍.
തെരേസ മെയു.കെ എന്ന് യൂറോപ്യന്‍ യൂണിയന്‍ വിടും?
കരാര്‍ പ്രകാരം യൂറോപ്യന്‍ യൂണിയന്‍ വിടണമെങ്കില്‍ രണ്ട് വര്‍ഷത്തെ സാവകാശം ഇരു വിഭാഗങ്ങളും പാലിക്കണം. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള യു.കെയുടെ നടപടിക്രമം പ്രധാനമന്ത്രി തെരേസ മേ തുടങ്ങുന്നത് 2017 മാര്‍ച്ച് 29നാണ്. അതിനാല്‍ 2019 മാര്‍ച്ച് 29ന് 11 മണിക്ക് യു.കെ യൂറോപ്യന്‍ യൂണിയന്‍ വിടും. 28 അംഗരാജ്യങ്ങളും അനുവദിക്കുകയാണെങ്കില്‍ സമയം കൂടുതല്‍ നീട്ടിക്കിട്ടും. എന്നാല്‍ നീട്ടുന്ന കാര്യം യൂറോപ്യന്‍ യൂണിയനും യു.കെയും നിലവില്‍ ആലോചിക്കുന്നില്ല.
അപ്പോള്‍ ബ്രെക്‌സിറ്റ് സംഭവിക്കുമോ ?
തെരേസ മേ സര്‍ക്കാറും പ്രതിപക്ഷവും ബ്രെക്‌സിറ്റുമായി മുന്നോട്ട് പോവുകയാണ്. ചില ഗ്രൂപ്പുകള്‍ ബ്രെക്‌സിറ്റിനെതിരെ ക്യാംപെയിന്‍ നടത്തുന്നുണ്ട്. എന്നാല്‍ യു.കെയിലെ ജനപ്രതിനിധികളെല്ലാം ബ്രെക്‌സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയനുമായുളള ബന്ധം എങ്ങനെയായിരിക്കണമെന്ന ചര്‍ച്ചയിലാണ്. ബ്രെക്‌സിറ്റാനന്തരമുള്ള യു.കെ എങ്ങനെയായിരിക്കണമെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
ഇപ്പോള്‍ സംഭവിക്കുന്നത്
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ബ്രെക്‌സിറ്റിനെക്കുറിച്ചുള്ള അവസാനവട്ട ചര്‍ച്ചകളാണ്. നവംബര്‍ 25ന് നടന്ന ഉച്ചകോടിയില്‍ ഇരുവിഭാഗവും കരാറില്‍ ഒപ്പ് വെക്കും. തുടര്‍ന്ന് കരാറുകള്‍ യൂറോപ്യന്‍ യൂണിയനും യു.കെ പാര്‍ലമെന്റും വെവ്വേറെ സാധുവാക്കും.
മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 585 പേജുകളുള്ള വിട്ടുപോകല്‍ കരാര്‍ (withdrawal agreement) രൂപീകരിച്ചു. യൂറോപ്യന്‍ യൂണിയന്റെ സമ്പത്തില്‍ യുകെയുടെ വിഹിതമെത്ര, ബ്രെക്‌സിറ്റാനന്തരം യൂറോപ്യന്‍ യൂണിയനിലെ മറ്റ് അംഗരാജ്യങ്ങളില്‍ താമസിക്കുന്ന യുകെ പൗരന്മാരുടെ അവസ്ഥയെന്ത് തുടങ്ങിയ കാര്യങ്ങളിലെല്ലാം തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഭാവിയില്‍ യു.കെയും യൂറോപ്യന്‍ യൂണിയനും തമ്മിലെ ബന്ധം എന്തായിരിക്കും എന്നതും രേഖയായി.
പരിവര്‍ത്തന സമയം (Transition period) എന്താണ് ?
2019 മാര്‍ച്ച് 29ന് ബ്രെക്‌സിറ്റ് നടക്കുമെന്ന് പറഞ്ഞല്ലോ. 2020 ഡിസംബര്‍ 31 വരെ പരിവര്‍ത്തന സമയമായാണ് കണക്കാക്കുക. പുതിയ രീതിയിലേക്ക് പരിവര്‍ത്തനം നടക്കേണ്ട സമയമാണിത്. നിലവില്‍ ധാരണയിലെത്തിയ കരാര്‍ പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കാനെടുക്കുന്ന സമയമാണിത്.
അവലംബം: ബി.ബി.സി
Adjust Story Font
16

