ആണവ കരാര്‍ ദുര്‍ബലപ്പെടുത്താനുള്ള നീക്കം; യൂറോപ്യന്‍ യൂണിയന് മുന്നറിയിപ്പുമായി ഇറാന്
2015ലെ ആണവ കരാര്‍ ദുര്‍ബലപ്പെടുത്തുന്നതിനെതിരെ യൂറോപ്യന്‍ യൂണിയന് മുന്നറിയിപ്പുമായി ഇറാന്. കരാര്‍ പ്രകാരമുള്ള നേട്ടങ്ങളുണ്ടായില്ലെങ്കില് ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നാണ് മുന്നറിയിപ്പ്.

2015ലെ ആണവ കരാര്‍ ദുര്‍ബലപ്പെടുത്തുന്നതിനെതിരെ യൂറോപ്യന്‍ യൂണിയന് മുന്നറിയിപ്പുമായി ഇറാന്. കരാര്‍പ്രകാരമുള്ള നേട്ടങ്ങളുണ്ടായില്ലെങ്കില് ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. യൂറോപ്യന്‍ യൂണിയന് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുന്പോഴാണ് ഇറാന് ആണവ തലവന്‍ അലി അക്ബര്‍ സാലഹിയുടെ പരാമര്‍ശങ്ങള്‍.
ഇറാനെതിരായ അമേരിക്കന്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് ഇറാന് പ്രതിനിധിയുടെ പരാമര്‍ശങ്ങള്‍. ഇറാന് ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുകയും ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തതോടെ യൂറോപ്യന്‍ യൂണിയന്റെ നീക്കങ്ങള്‍ ഉറ്റുനോക്കുകയാണ് ഇറാന്. കരാറില്‍ നിന്ന് പിന്‍വാങ്ങുകയാണെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാവുമെന്നാണ് മുന്നറിയിപ്പ്.
2015ലെ ആണവ കരാറിനെ തുടർന്ന് മരവിപ്പിച്ച ഉപരോധം ഈ മാസം ആദ്യം മുതൽ വീണ്ടും യു.എസ് പ്രാബല്യത്തിൽ കൊണ്ടുവന്നിട്ടുണ്ട്. ഇറാന്റെ സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിക്കുന്ന നടപടിയിൽ ആണവ കരാറിന്റെ ഭാഗമായ യൂറോപ്യൻ രാജ്യങ്ങൾനേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഇറാനുമായി വ്യാപാരം തുടരുന്ന രാജ്യങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് അമേരിക്കയും അറിയിച്ചിട്ടുണ്ട്.
Adjust Story Font
16

