ഡിസംബര്‍ 11 ന് ബ്രെക്സിറ്റിന്റെ വിധിയെഴുത്ത്
ബ്രക്സിറ്റ് കരാറിന് കഴിഞ്ഞ ദിവസമാണ് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം ലഭിച്ചത്. എന്നാല്‍ ഇനി കരാറിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ കൂടി അംഗീകാരം ആവശ്യമാണ്.

ബ്രെക്സിറ്റ് കരാറിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം തേടുന്നതിനായുള്ള വോട്ടെടുപ്പ് ഡിസംബര്‍ 11 ന് നടക്കും. ബ്രെക്സിന്റെ ഭാവി തന്നെ നിശ്ചയിക്കുന്നതാകും ആ വോട്ടെടുപ്പ് ഫലം. ബ്രെക്സിറ്റിനെ എതിര്‍ത്ത പാര്‍ലമെന്റ് അംഗങ്ങളെ തള്ളി പ്രധാനമന്ത്രി തെരേസാ മെ രംഗത്തുവന്നു.
ബ്രക്സിറ്റ് കരാറിന് കഴിഞ്ഞ ദിവസമാണ് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം ലഭിച്ചത്. എന്നാല്‍ ഇനി കരാറിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ കൂടി അംഗീകാരം ആവശ്യമാണ്. അതിന് വേണ്ടിയുള്ള വോട്ടെടുപ്പാണ് നടക്കാനിരിക്കുന്നത്. അടുത്ത മാസം 11ന് നടക്കുന്ന വോട്ടെടുപ്പ് ഫലം ബ്രിട്ടന്റെ ഭാവി തന്നെ നിശ്ചയിക്കുന്നതായിരിക്കും. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടക്കുന്ന വോട്ടെടുപ്പില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ വോട്ട് ചെയ്യും. പാര്‍ലമെന്റ് ചേര്‍ന്ന് അഞ്ച് ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് വോട്ടെടുപ്പ് നടക്കുകയെന്ന് ചീഫ് വിപ്പ് ജൂലിയന്‍ സ്മിത്ത് അറിയിച്ചു.

അതേസമയം, ബ്രെകസിറ്റ് കരാറിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്ന പാര്‍ലമെന്റ് അംഗങ്ങളുടെ വാദത്തെ എതിര്‍ത്തുകൊണ്ട് പ്രധാനമന്ത്രി തെരേസാ മെ രംഗത്തുവന്നു. പിന്നില്‍നിന്നുള്ള ഇത്തരം എതിര്‍പ്പുകള്‍ ഉള്ളതുകൊണ്ട് താന്‍ പൂര്‍ണമായും സന്തോഷവതിയല്ലെന്ന് മെ പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍നിന്ന് വളരെ സുഗമമായി പുറത്തുപോകാന്‍ ബ്രെക്സിറ്റിനാകുമെന്നും മെ ഇന്നലെ പാര്‍ലമെന്റില്‍ പറഞ്ഞു.

അതിനിടെ ബ്രെക്സിറ്റ് കരാറില്‍ ടെലിവിഷനില്‍ മെയുമായി സംവാദത്തിന് തയാറാണെന്ന് അറിയിച്ച് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ രംഗത്തുവന്നു, സംവാദം അടുത്ത മാസം ആദ്യത്തിലാകും ഉണ്ടാവുക. 2019 മാര്‍ച്ച് 29 നാണ് ബ്രിട്ടന്‍ ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോവുന്നത്.
Adjust Story Font
16

