വെള്ളത്തിനടിയിലൂടെ ബുള്ളറ്റ് ട്രെയിനോടിക്കാന്‍ ചൈന
ടൂറിസം മേഖലയെ കൂടുതല്‍ ആകര്‍ഷകമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് രാജ്യം പുതിയ ബുള്ളറ്റ് ട്രെയിന്‍ നിര്‍മാണത്തിന് തയ്യാറെടുക്കുന്നത്

രാജ്യത്തെ ആദ്യത്തെ വെള്ളത്തിനടിയിലൂടെയുള്ള ബുള്ളറ്റ് ട്രെയിന്‍ നിര്‍മാണത്തിന് ഒരുങ്ങുകയാണ് ചൈന. പദ്ധതിക്ക് ചൈനീസ് ഗവണ്‍മെന്റ് അംഗീകാരം നല്‍കി. നിര്‍മാണം അടുത്തവര്‍ഷം ആദ്യം ആരംഭിക്കും.

ടൂറിസം മേഖലയെ കൂടുതല്‍ ആകര്‍ഷകമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് രാജ്യം പുതിയ ബുള്ളറ്റ് ട്രെയിന്‍ നിര്‍മാണത്തിന് തയ്യാറെടുക്കുന്നത്. ടൂറിസം മെച്ചപ്പെടുത്തുന്നതിനായുള്ള 77 കി.മീ യോങ്-ഷൂ റെയില്‍വേ പ്ലാനിന്റെ ഭാഗമാണ് പദ്ധതി. ഷാങ്ഹായിയിലെ നിങ്ബോയെ ഷൂഷാനുമായി ബന്ധിപ്പിക്കുന്ന രീതിയിലാവും പാതയുടെ നിര്‍മ്മാണം. പദ്ധതിയിലൂടെ ഷീജാങ് പ്രവിശ്യക്കുള്ളില്‍ രണ്ടു മണിക്കൂര്‍ കൊണ്ട് സഞ്ചാരിക്കാനാവും. 2005 ല്‍ ഗവണ്‍മെന്റിന്റെ ഗതാഗതപദ്ധതിയിലാണ് ഇതേപ്പറ്റി ആദ്യം പരാമര്‍ശിക്കുന്നത്. സഞ്ചാരികള്‍ക്ക് ഷീജാങിന്റെ തലസ്ഥാനമായ ഹാങ്ഷോവില്‍ നിന്ന് 80 മിനിറ്റുകള്‍ക്കുള്ളില്‍ ഷൂഷാനില്‍ എത്തിച്ചേരാനാവും.

നിലവില്‍ ബസില്‍ നാലര മണിക്കൂറും സ്വകാര്യ വാഹനങ്ങളില്‍ രണ്ടര മണിക്കൂറുമാണ് യാത്രക്കെടുക്കുന്ന സമയം. ഏഴ് സ്റ്റേഷനുകളാണ് ഉണ്ടാവുക. 25.2 ബില്യണ്‍ യുവാനാണ് പദ്ധതിക്കായി ചെലവിടുന്നത്. അടുത്തവര്‍ഷം ആദ്യത്തോടെ ആരംഭിക്കുന്ന പദ്ധതി 2025ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Adjust Story Font
16

