പാക് രൂപ തകര്‍ന്നടിഞ്ഞു
അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും വീണ്ടും പാകിസ്താന്‍ കടമെടുത്തേക്കുമെന്ന വാര്‍ത്തക്ക് പിന്നാലെയാണ് വിലയിടിഞ്ഞത്. എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്ന് പാക് ധനകാര്യമന്ത്രി പ്രതികരിച്ചു.

പാകിസ്താന് കറന്‍സി ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയില്‍. ഡോളറുമായുള്ള വിനിമയ നിരക്ക് കഴിഞ്ഞ ദിവസം 144 പാക് രൂപയിലേക്കെത്തി. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്ത നൂറാം ദിനത്തിന് പിറ്റേന്നായിരുന്നു റെക്കോര്‍ഡ് താഴ്ചയിലേക്ക് കറന്‍സി വീണത്.

വെള്ളിയാഴ്ചയാണ് റെക്കോര്‍ഡ് താഴ്ചയിലേക്ക് പാകിസ്താന്‍ കറന്‍സി വീണത്. ഒരു ഡോളറിന് 134 രൂപ എന്ന നിലയില്‍ തുടങ്ങിയ വിനിമയം ആദ്യം 142 ലേക്കും പിന്നീട് 144 ലേക്കും കൂപ്പുകുത്തുകയായിരുന്നു. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും വീണ്ടും പാകിസ്താന്‍ കടമെടുത്തേക്കുമെന്ന വാര്‍ത്തക്ക് പിന്നാലെയാണ് വിലയിടിഞ്ഞത്. എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്ന് പാക് ധനകാര്യമന്ത്രി പ്രതികരിച്ചു.
ഐ.എം.എഫുമായുള്ള ചര്‍ച്ചയുമായി കറന്‍സി വിലയിടിവിന് ബന്ധമില്ല. ചിലയാളുകള്‍ ഇങ്ങനെ പറയുന്നത് ടിവിയില്‍ കേട്ടു. എന്നാല്‍ ഇതിന് അങ്ങനെ ബന്ധമില്ല. ഇപ്പോള്‍ സംഭവിച്ചത് താല്‍ക്കാലിക പ്രതിഭാസമാണെന്നും ഇതില്‍ നിന്നും ഉടന്‍ തിരിച്ചു കയറുമെന്നുമായിരുന്നു പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് ഇമ്രാന്‍ പാക് പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിന്‍റെ 100ാം ദിനം സര്‍ക്കാര്‍ ആഘോഷിച്ചത്. രൂപയുടെ വിലയിടിവ് തടയുന്നതില്‍ സര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്ന് ആക്ഷേപവും ശക്തമാണ്. കഴിഞ്ഞ മാസം നടന്ന ചൈന സന്ദര്‍ശനത്തിനിടെ പാകിസ്താന് 600 കോടി ഡോളറിന്‍റെ സഹായം ലഭിച്ചിരുന്നു.
Adjust Story Font
16

