താന്‍ മരിച്ചിട്ടില്ലെന്ന് ജനങ്ങളോട് പറയേണ്ട ഗതികേടിലാണ് ഈ രാജ്യത്തെ പ്രസിഡന്‍റ്
ബുഹാരി മരിച്ചെന്നും രൂപസാദൃശ്യമുള്ള സുഡാന്‍ പൌരന്‍ ജുബ്രില്‍ എന്നയാളാണ് ഇപ്പോള്‍ ഭരിക്കുന്നതെന്നുമുള്ള വാര്‍ത്തകൾ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത്.

ഞാന്‍ മരിച്ചിട്ടില്ലെന്ന് ജനങ്ങളോട് പറയേണ്ട ഗതികേടിലാണ് നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി. പ്രസിഡന്‍റ് മരിച്ചെന്നും രൂപസാദൃശ്യമുള്ള ആളാണ് ഭരിക്കുന്നതെന്നുമുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നാണ് യഥാര്‍ഥ ബുഹാരി തന്നെയാണ് താനെന്ന പ്രസ്താവനയുമായി പ്രസിഡന്‍റ് രംഗത്തെത്തിയത്.
കഴിഞ്ഞ വര്‍ഷം അഞ്ച് മാസത്തോളം ബ്രിട്ടനില്‍ ചികിത്സയിലായിരുന്നു നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി. അസുഖമെന്താണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. അതിന് ശേഷമാണ് ബുഹാരി മരിച്ചെന്നും രൂപസാദൃശ്യമുള്ള സുഡാന്‍ പൌരന്‍ ജുബ്രില്‍ എന്നയാളാണ് ഇപ്പോള്‍ ഭരിക്കുന്നതെന്നുമുള്ള വാര്‍ത്തകൾ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത്. ഇതിന് തെളിവുകളൊന്നുമില്ലെങ്കിലും ഇത് പ്രചരിപ്പിക്കുന്ന വീഡിയോ ഇപ്പോഴും നിരവധി പേര്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നുണ്ട്.
ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് എന്നിവയിലൂടെ അഞ്ച് ലക്ഷത്തോളം ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. ഒടുവില്‍ താന്‍ മരിച്ചിട്ടില്ലെന്നും യഥാര്‍ഥ മുഹമ്മദ് ബുഹാരി തന്നെയാണെന്നും ജനങ്ങളോട് പറഞ്ഞ് പ്രസിഡന്‍റ് തന്നെ രംഗത്തെത്തിയത്. ചികിത്സക്ക് പോയ സമയത്ത് പലരും വിചാരിച്ചു താന്‍ മരിച്ചുവെന്ന്. പക്ഷെ മരിച്ചിട്ടില്ല. ഉടന്‍ തന്നെ ഞാനെന്‍റെ 76ാം ജന്മദിനം ആഘോഷിക്കുവാന്‍ പോകുകയാണ്, പ്രസിഡന്‍റ് വ്യക്തമാക്കി. വരുന്ന ഫെബ്രുവരിയില്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറെടുക്കുകയാണ് മുഹമ്മദ് ബുഹാരി.
Adjust Story Font
16

