നിയമവിരുദ്ധ സൌന്ദര്യ വര്‍ധക സ്ഥാപനങ്ങള്‍ക്കെതിരെ ചൈന
43 ലക്ഷം ഡോളര്‍ വ്യാജ സൌന്ദര്യ വര്‍ധക വസ്തുക്കള്‍ക്ക് എതിരെയാണ് ചൈന നടപടിക്ക് ഒരുങ്ങുന്നത്. സൌന്ദര്യം വര്‍ധിപ്പിക്കാന്‍ കൃത്രിമമായ സൌന്ദര്യ വസ്തുക്കളാണ് ഉപയോഗിക്കുന്നത്.

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സൌന്ദര്യ വര്‍ധക സ്ഥാപനങ്ങള്‍ക്ക് എതിരെ ചൈന നിയമ നടപടിക്ക് ഒരുങ്ങുന്നു. 43 ലക്ഷം ഡോളര്‍ വ്യാജ സൌന്ദര്യ വര്‍ധക വസ്തുക്കള്‍ക്ക് എതിരെയാണ് ചൈന നടപടിക്ക് ഒരുങ്ങുന്നത്. സൌന്ദര്യം വര്‍ധിപ്പിക്കാന്‍ കൃത്രിമമായ സൌന്ദര്യ വസ്തുക്കളാണ് ഉപയോഗിക്കുന്നത്. ബോട്ടോക്സ്, വൈറ്റമിന്‍ സി കുത്തിവെപ്പുകള്‍, അനധികൃതമായി ഇറക്കുമതി ചെയ്ത ഹൈല്യുറോണിക് ആസിഡ് എന്നിവ വ്യാപകമായ തോതിലാണ് ആറുമാസത്തിനുള്ളില്‍ വിറ്റഴിച്ചത്. ഇതിനെതിരെ അതികൃതര്‍ 5 പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
സെപ്തംബറിലാണ് ചൈനയിലെ ചന്‍ഗ്ഡ നഗരത്തിലെ ബ്യൂട്ടി പാര്‍ലറില്‍ അധികൃതര്‍ പരിശോധന നടത്തി കൃത്യമമായ സൌന്ദര്യ വസ്തുക്കള്‍ പിടിച്ചെടുത്തത്. വിചാറ്റ് ആപ്പ് വഴിയാണ് ചൈനയില്‍ സൌന്ദര്യ വര്‍ധക ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നത്. മാരക വിഷമായ ഹൈല്യുറോണിക് ആസിഡ് 2300 ബോട്ടിലുകളാണ് ചര്‍മ സംരക്ഷണത്തിനായി മാത്രം വിറ്റഴിക്കപ്പെട്ടത്.
10 വ്യത്യസ്ത പ്രവ്യശ്യകളിലേക്ക് ഉല്‍പന്നങ്ങള്‍ കയറ്റി അയച്ചതിന്‍റെ രേഖകള്‍ അധികൃതര്‍ പിടിച്ചെടുക്കുകയും കുറ്റക്കാരായ രണ്ടു പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് സര്‍ജറി നടക്കുന്നത് ചൈനയിലാണ് എന്നാല്‍ അവ ശരീരത്തിന് ദോഷകരമല്ലാത്ത രീതിയിലാണ് നടത്തുന്നത്. അതുകൊണ്ട് തന്നെ വ്യാജ സൌന്ദര്യ വര്‍ധക ഉല്‍പന്നങ്ങള്‍ക്ക് എതിരെ അധികൃതര്‍ കര്‍ശന നടപടിയെടുക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Adjust Story Font
16

