Quantcast

പരിക്കേറ്റ ഹൂതികളെ മാറ്റുന്നു; പ്രതീക്ഷയോടെ ഐക്യരാഷ്ട്ര സഭ

MediaOne Logo

Web Desk

  • Published:

    5 Dec 2018 8:03 AM IST

പരിക്കേറ്റ ഹൂതികളെ മാറ്റുന്നു; പ്രതീക്ഷയോടെ ഐക്യരാഷ്ട്ര സഭ
X

പരിക്കേറ്റ ഹൂതികളെ ഒമാനിലേക്ക് മാറ്റാനുള്ള നടപടികള്‍ യമനില്‍ തുടങ്ങി. സൗദി സഖ്യസേന അനുമതി നല്‍കിയതോടെ 50 പേരെയാണ് വിമാനത്താവളത്തില്‍ എത്തിച്ചത്. പരസ്പര സഹകരണം സാധ്യമായതോടെ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് യുഎന്‍ ദൂതന്‍. യമന്‍ സര്‍ക്കാറും ഹൂതികളും തമ്മില്‍ തടവുകാരെ കൈമാറുമെന്നാണ് സൂചന.

ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ട് യുദ്ധത്തിലേക്ക് വഴിമാറിയ യമനില്‍ മരിച്ചത് പതിനായിരത്തിലേറെ പേരാണ്. പ്രശ്നം പരിഹരിക്കുന്നതിന് പ്രധാന തടസ്സം പരിക്കേല്‍ക്കുന്ന ഹൂതികളുടെ ചികിത്സക്കുള്ള വിദേശ യാത്രയായിരുന്നു. സഖ്യസേന യു.എന്‍ ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ അന്പത് പേരെ ഒമാനിലേക്ക് മാറ്റുകയാണ്. ഇവരെ വിമാനത്താവളത്തിലെത്തിച്ചു.

പുതിയ നീക്കത്തോടെ പ്രതീക്ഷയിലാണ് ഐക്യരാഷ്ട്ര സഭാ ദൂതന്‍ മാര്‍‌ട്ടിന്‍ ഗ്രിഫിത്ത്. സ്വീഡനില്‍ നടക്കാനിരിക്കുന്ന സമാധാന സമ്മേളനത്തില്‍ ഇതോടെ എല്ലാ കക്ഷികളും എത്തിയേക്കും. തടവുകാരെ പരസ്പരം കൈമാറാനും ധാരണ തയ്യാറാകുന്നുണ്ട്. ഇത് കൂടി സാധ്യമായാല്‍ യുദ്ധവിരാമത്തിന് സമാനമാകും.

TAGS :

Next Story