നയതന്ത്രബന്ധം ശക്തമാക്കാനൊരുങ്ങി ചൈനയും പോര്‍ച്ചുഗലും
പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസിബനിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും പോര്‍ച്ചുഗീസ് പ്രസിഡന്റ് മാര്‍സെലോ റിബെല്ലോ ഡി സോസയും നിര്‍ണ്ണായക കൂടിക്കാഴ്ച നടത്തിയത്.

നയതന്ത്രബന്ധം ശക്തമാക്കാനൊരുങ്ങി ചൈനയും പോര്‍ച്ചുഗലും. ഇരു രാജ്യങ്ങളിലെയും പ്രസിഡന്റുമാര്‍ നടത്തിയ നിര്‍ണായക കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയാത്.
പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസിബനിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും പോര്‍ച്ചുഗീസ് പ്രസിഡന്റ് മാര്‍സെലോ റിബെല്ലോ ഡി സോസയും നിര്‍ണ്ണായക കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയന്ത്രബന്ധം ശക്തമാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ചയായത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൌഹൃദം 40ആം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ചൈനയും പോര്‍ച്ചുഗലും സുഹൃത്തുക്കളും പങ്കാളികളുമാണ്. എല്ലാ മേഖലയിലും സഹകരണം ഉണ്ട് അത് ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ചൈനീസ് പ്രഡിഡന്റ് ഷി ജിന്‍ പിങ് പറഞ്ഞു. വാണിജ്യ സാമ്പത്തിക മേഖലയിലും സുരക്ഷ മേഖലയിലും നയതന്ത്രം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഷി ജിന്‍ പിങ് കൂട്ടിച്ചേര്‍ത്തു.
ഷി ജിന്‍ പിങിന്റെ വാക്കുകളെ സ്വാഗതം ചെയ്ത മാര്‍സെല്ലോ ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുമായി സഹകരിക്കുമെന്ന് അറിയിച്ചു. യൂറോപ്പ് ലാറ്റിനമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് രണ്ട് ദിവസത്തെ സന്ദര്‍ശത്തിനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും ഭാര്യ പെങ് ലീയുവും പോച്ചുഗലില്‍ എത്തിയത്. ലിസ്ബനില്‍ ഇരുവര്‍ക്കും ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്.
Adjust Story Font
16

