Quantcast

യു.എസ് - ചൈന വ്യാപാരയുദ്ധം; സമവായമാകുന്ന കാര്യത്തില്‍ 90 ദിവസത്തിനുള്ളില്‍‌ തീരുമാനമാകുമെന്ന് ചൈന

ഇറക്കുമതിക്കുള്ള തീരുവ ഇരുരാജ്യങ്ങളും വർധിപ്പിച്ചത് 90 ദിവസത്തേക്ക് മരവിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും..

MediaOne Logo

Web Desk

  • Published:

    6 Dec 2018 8:03 AM IST

യു.എസ് - ചൈന വ്യാപാരയുദ്ധം; സമവായമാകുന്ന കാര്യത്തില്‍ 90  ദിവസത്തിനുള്ളില്‍‌  തീരുമാനമാകുമെന്ന് ചൈന
X

യു.എസ് - ചൈന വ്യാപാരയുദ്ധത്തില്‍ സമവായമാകുന്ന കാര്യത്തില്‍ 90 ദിവസത്തിനുള്ളില്‍‌ തീരുമാനമാകുമെന്ന് ചൈന. ഇരു രാജ്യ തലവന്മാരും ചേര്‍ന്ന് വ്യാപാര യുദ്ധത്തിന് താത്കാലിക വിരാമം ഇട്ടതിന് പിന്നാലെയാണ് ചൈനയുടെ പ്രഖ്യാപനം.

ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളില്‍ സമവായം കണ്ടെത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ചൈന. വ്യാപാരബന്ധം സംബന്ധിച്ചുള്ള തര്‍ക്കങ്ങളില്‍ 90 ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനമാകുമെന്ന് ചൈനീസ് വാണിജ്യമന്ത്രാലയം വ്യക്തമാക്കി. ഇറക്കുമതിക്കുള്ള തീരുവ ഇരുരാജ്യങ്ങളും വർധിപ്പിച്ചത് 90 ദിവസത്തേക്ക് മരവിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും ജി 20 ഉച്ചകോടിക്കിടെ നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം.

നിലവില്‍ ചൈനയിൽ നിന്നുള്ള ഇറക്കുമതിക്കു യുഎസ് പുതിയ തീരുവ ചുമത്തില്ല...ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കമ്മി കുറയ്ക്കുന്നതിന് യുഎസിൽ നിന്നുള്ള കൂടുതൽ ഉൽപന്നങ്ങൾ ചൈന ഇറക്കുമതി ചെയ്യും..പ്രശ്നപരിഹാരത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകളിലീടെ ഇരുരാജ്യങ്ങളുടെയും താത്പര്യങ്ങള്‍ പരിഗണിച്ച് തീരുമാനം കൈക്കൌള്ലാനാകുമെന്നാണ് പ്രതീക്ഷ..

TAGS :

Next Story