അമേരിക്ക- ചൈന വ്യാപാര യുദ്ധത്തിന‌് താൽക്കാലിക വിരാമം
അര്‍ജന്റീനയില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെയാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാമഡ് ട്രംപും തമ്മില്‍ വ്യാപാരയുദ്ധത്തിന് വിരാമമിടാനുള്ള കരാറില്‍ ഒപ്പുവെച്ചത്.

വ്യാപാരയുദ്ധത്തിന് താല്‍ക്കാലിക വിരാമമിട്ട് ഒപ്പുവെച്ച കരാറിലെ തീരുമാനങ്ങള്‍എത്രയും വേഗം നടപ്പാക്കുമെന്ന് ചൈന. ജി 20 ഉച്ചകോടിക്കിടെയാണ‌് അമേരിക്ക- ചൈന വ്യാപാര യുദ്ധത്തിന‌് താൽക്കാലിക വിരാമമായത്.
അര്‍ജന്റീനയില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെയാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാമഡ് ട്രംപും തമ്മില്‍ വ്യാപാരയുദ്ധത്തിന് വിരാമമിടാനുള്ള കരാറില്‍ ഒപ്പുവെച്ചത്. ഈ കരാറിലെ തീരുമാനങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പാക്കുമെന്നാണ് ചൈനീസ് വാണിജ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ചൈന പുറത്തു വിട്ടിട്ടില്ല. വ്യാപാരയുദ്ധം അവസാനിപ്പിക്കുന്നതിന് പുറമെ, ഭൌതികാവകാശ സംരക്ഷണം സാങ്കേതിക വിദ്യയിലെ സഹകരണം, സൈബര്‍ മേഖല, തുടങ്ങിയവയെപ്പറ്റിയും ചര്‍ച്ച നടക്കും.
90 ദിവസത്തിനുള്ളില്‍ രാജ്യങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തുമെന്ന് ചൈന കഴിഞ്ഞദിവസം ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഇരുരാജ്യങ്ങളും ഇറക്കുമതിക്കുള്ള തീരുവ വർധിപ്പിച്ചത് 90 ദിവസത്തേക്കു മരവിപ്പിക്കാൻ ആണ് ഉച്ചകോടിക്കിടെയുള്ള ചര്‍ച്ചയിലൂടെ ധാരണയായത്. നിലവില്‍ ചൈനയിൽ നിന്നുള്ള ഇറക്കുമതിക്കു യു.എസ് പുതിയ തീരുവ ചുമത്തില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കമ്മി കുറയ്ക്കുന്നതിന് യു.എസിൽ നിന്നുള്ള കൂടുതൽ ഉൽപന്നങ്ങൾ ചൈന ഇറക്കുമതി ചെയ്യും. നേരത്തെ, അമേരിക്കയില്‍ നിന്നുള്ള കാറുകളുടെ 40 ശതമാനം ഇറക്കുമതി തീരുവ കുറച്ചിരുന്നു.
Adjust Story Font
16

