Quantcast

ചൈനയില്‍ തട്ടികൊണ്ടുവന്ന്  നിര്‍ബന്ധിപ്പിച്ച് കല്ല്യാണം കഴിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

MediaOne Logo

Web Desk

  • Published:

    8 Dec 2018 9:39 PM IST

ചൈനയില്‍ തട്ടികൊണ്ടുവന്ന്  നിര്‍ബന്ധിപ്പിച്ച് കല്ല്യാണം കഴിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
X

ചൈനയിലേക്ക് ആയിരകണക്കിന് പെൺകുട്ടികളെയും സ്ത്രീകളെയും തട്ടികൊണ്ടുവന്ന് നിർബന്ധിച്ച് കല്യാണം കഴിപ്പിച്ചെന്ന് റിപ്പോർട്ട്. ഒരു കുടുംബത്തിന് ഒരുകുട്ടി എന്ന പദ്ധതിയുടെ അനന്തരഫലമെന്നോണം പുരുഷന്മാരെ അപേക്ഷിച്ച് ഏകദേശം 33 മില്യൺ പെണ്ണുങ്ങളുടെ കുറവാണ് ചൈന അനുഭവിക്കുന്നത്. ഈ വിടവു നികത്താൻ കംബോഡിയ, മ്യാന്മർ, ലാവോസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് പെണ്ണുങ്ങളെ വധുക്കളായി വാങ്ങുകയാണെന്നാണ് പഠനങ്ങൾ പറയുന്നത്.

പ്രലോഭനത്തിലൂടെയും ബലമായും പിടിച്ചുകൊണ്ടുവന്ന് നിർബന്ധത്തിന് വഴങ്ങി കുഞ്ഞിനെ പ്രസവിക്കേണ്ടി വരുന്നു എന്ന് ഇരകൾ പറയുന്നു. ജോൺസ് ഹോപ്ഗിൻസ് ബ്ലൂംബർഗ് ഗവൺമെന്റ് സ്ക്കൂൾ നടത്തിയ പഠനത്തിൽ ഏകദേശം 7500 ഒാളം പെണ്ണുങ്ങൾ നിർബന്ധിത കല്ല്യാണം കഴിപ്പിച്ചതിന്റെ ഇരകളാണെന്ന് കണ്ടെത്തിയിരുന്നു.

മ്യാന്മറില്‍ കലാപവും പട്ടിണിയും കാരണം സ്ത്രീകള്‍ പലാനയത്തിന് നിര്‍ബന്ധിതരാവുമ്പോള്‍ ചൈനയില്‍ സ്ത്രീ - പുരുഷ എണ്ണത്തിലെ വലിയ അളവിലുള്ള അന്തരം അവരെ ചൂഷണം ചെയ്യാന്‍ കാരണമാവുന്നു.

ചൈനയിൽ നിന്നും രക്ഷപ്പെട്ട് മ്യാന്മറിലെത്തിയവരുടെയും ഇപ്പോഴും ചെനയിൽ കഴിയുന്ന ഇരകളുടെയും അഭിമുഖങ്ങളിൽ അവർ തട്ടികൊണ്ടുവന്നതാണെന്നും നിർബന്ധിതമായി കുട്ടിയെ പ്രസവിക്കേണ്ടി വന്നുവെന്നും വ്യക്തമാക്കുന്നുണ്ട്. മൂന്നുപ്രാവശ്യം തട്ടികൊണ്ടുവരുകയും അപ്പോഴെല്ലാം കുഞ്ഞിന് ജന്മം നൽകാൻ നിർബന്ധിതയാവുകയും ചെയ്ത സ്ത്രീയെയെല്ലാം ഈ പഠനത്തിൽ കാണിക്കുന്നുണ്ട്.

ചൈനയിയിലെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ക്ക് ഏകദേശം എട്ട് ലക്ഷത്തോളം രൂപ കല്യാണത്തിന് ചോദിക്കാനാവുമെങ്കിലും കുട്ടിയെ പ്രസവിച്ചു കഴിഞ്ഞാൽ മറ്റു ആളുകൾക്ക് അവരെ വിൽക്കുന്നു എന്നും പഠനങ്ങൾ പറയുന്നു. സ്വന്തം കല്ല്യാണത്തെപറ്റി പെൺകുട്ടിക്ക് ഒന്നും പറയാനാവില്ല. രക്ഷിതാക്കളും ഏജന്റുമാരുമാണ് എല്ലാം തീരുമാനിക്കുന്നതും പണമിടപാട് നടത്തുന്നതുമെല്ലാം.

മ്യാന്മറിനോട് സംഘർഷം അവസാനിപ്പിക്കാനും കുടിയിറക്കപ്പെടുന്ന സ്ത്രീകളെ ഇരകളായി കണ്ട് നിയമങ്ങൾ കൊണ്ടുവരണമെന്നും
ഗവേഷകർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

TAGS :

Next Story