Quantcast

‘ഞങ്ങളെ വെറുതെ വിടൂ’ ട്രംപിനോട് ഫ്രഞ്ച് വിദേശകാര്യമന്ത്രി

MediaOne Logo

Web Desk

  • Published:

    10 Dec 2018 2:58 AM GMT

‘ഞങ്ങളെ വെറുതെ വിടൂ’ ട്രംപിനോട് ഫ്രഞ്ച് വിദേശകാര്യമന്ത്രി
X

ഫ്രഞ്ച് രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ഇടപെടരുതെന്ന് ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ഷാന്‍ യെവ്‌സ് ലെ ഡ്രിയാന്‍. ഫ്രാന്‍സിലെ പ്രതിഷേധങ്ങളെ അനുകൂലിച്ച് ട്രംപ് ട്വീറ്റ് ചെയ്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്.

കനത്ത സാമ്പത്തിക ബാധ്യത വരുത്തുന്ന പാരീസ് കാലാവസ്ഥ ഉടമ്പടി അവസാനിപ്പിച്ച് നികുതി ഇളവിന്റെ രൂപത്തില്‍ പണം ജനങ്ങള്‍ക്ക് തിരിച്ചു നല്‍കണമെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. എന്നാല്‍ അമേരിക്കയിലെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഞങ്ങള്‍ ഇടപെടാറില്ലെന്നും ഇതേ സമീപനം തിരിച്ചും പ്രതീക്ഷിക്കുന്നെന്നും ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ഷാന് യെവ്‌സ് ലെ ഡ്രിയാന്‍ പറഞ്ഞു. ഞങ്ങളെ വെറുതെ വിട്ടേക്കൂ എന്നും ഫ്രഞ്ച് പ്രസിഡന്റിന്റെ അഭിപ്രായവും ഇത് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സില്‍ ഇന്ധന നികുതി വര്‍ധിപ്പിച്ചതിനെതിരെയും, ജീവിതച്ചിലവുകള്‍ വര്‍ധിച്ചെതിനെതിരെയും മഞ്ഞകുപ്പായക്കാര്‍ നടത്തുന്ന പ്രതിഷേധത്തെ പരോക്ഷമായി അനുകൂലിച്ചാണ് ട്രംപ് ട്വീറ്റ് ചെയ്തത്. സമരത്തെ തുടര്‍ന്ന് ഇന്ധന നികുതി വര്‍ധന ഉപേക്ഷിക്കാന്‍ മാക്രോണ്‍ തയ്യാറായെങ്കിലും ജീവിതച്ചിലവ് വര്‍ധിച്ചെതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഈ പ്രതിഷേധങ്ങള്‍ എല്ലാം മാക്രോണിന്റെ പ്രതിഛായക്ക് മങ്ങല്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. മാക്രോണിന്റെ നിലപാടുകളെ വിമര്‍ശിച്ചുള്ള ട്രംപ് നിരന്തരം ട്വീറ്റ് ചെയ്യുന്ന സാഹചര്യത്തിലാണ് ട്രംപിനുള്ള ഫ്രാന്‍സിന്റെ മറുപടി.

TAGS :

Next Story