ഫ്രാന്‍സിലെ സ്ട്രാസ്ബെര്‍ഗില്‍ ഭീകരാക്രമണത്തിനിരയായ ക്രിസ്മസ് മാര്‍ക്കറ്റ് വീണ്ടും തുറന്നു

ഫ്രാന്‍സിലെ സ്ട്രാസ്ബെര്‍ഗില്‍ ഭീകരാക്രമണത്തിനിരയായ ക്രിസ്മസ് മാര്‍ക്കറ്റ് വീണ്ടും തുറന്നു.ക്രിസ്മസ് തിരക്കുകളിലേക്ക് വീണ്ടും മടങ്ങാന്‍ ഒരുങ്ങുകയാണ് ലോക പ്രശസ്തമായ ഈ മാര്‍ക്കറ്റ്.
ആക്രമണത്തിനു ശേഷം ക്രിസ്മസ് മാര്‍ക്കറ്റ് വീണ്ടും തുറക്കുമ്പോള്‍ ഞെട്ടലില്‍ നിന്ന് പൂര്‍ണമായും മോചിതരായിട്ടില്ല ജീവനക്കാര്‍. പക്ഷേ പഴയതെല്ലാം മറന്ന് നൂറുകണക്കിന് പേരാണ് കഴിഞ്ഞ ദിവസം മാര്‍ക്കറ്റിലെത്തിയത്. കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറിയും വീഞ്ഞ് കഴിച്ചും മടങ്ങി വരവ് ആഘോഷിച്ചു.
ഫ്രഞ്ച് ആഭ്യന്തരമന്ത്രി ക്രിസ്റ്റഫ് കാസ്റ്റാനർ വിപണിയിലെത്തി, തദ്ദേശവാസികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്ട്രാസ്ബെര്‍ഗ് നഗരത്തിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും പതിമൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൊലീസിന്റെ കുറ്റവാളിപ്പട്ടികയിലുള്ള ഷെരിഫ് ചെക്കാട്ട് എന്നയാളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഇയാളെ പിടികൂടി വെടിവെച്ച് കൊന്നിരുന്നു.
Adjust Story Font
16

