അഞ്ച് മണിക്ക് എഴുന്നേല്‍ക്കും, അഞ്ച് മണിക്കൂര്‍ കഠിന പരിശീലനം: മൂന്ന് വയസ്സുകാരന്‍റെ കുങ്ഫു പരിശീലനം കാണാം
കുഞ്ഞു കുങ്ഫു മാസ്റ്ററുടെ അഭ്യാസങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

- Published:
16 Dec 2018 2:46 PM IST

രാവിലെ അഞ്ച് മണിക്ക് എഴുന്നേല്‍ക്കും. അഞ്ച് മണിക്കൂര്‍ കുങ്ഫു പരിശീലനം. പറഞ്ഞുവരുന്നത് ഒരു മൂന്ന് വയസ്സുകാരനെ കുറിച്ചാണ്. ലിറ്റില്‍ സ്റ്റോണ്‍ എന്ന ഓമനപ്പേരിലാണ് ഈ മൂന്ന് വയസ്സുകാരന്‍ അറിയപ്പെടുന്നത്. കുഞ്ഞു കുങ്ഫു മാസ്റ്ററുടെ അഭ്യാസങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ചൈനക്കാരനാണ് ഈ കുഞ്ഞു കുങ്ഫു മാസ്റ്റര്‍. ഷോലിന്‍ ക്ഷേത്രത്തിലാണ് പരിശീലനം. പരിശീലകനായ അബോട്ട് യാന്‍ബോയാണ് ലിറ്റില്‍ സ്റ്റോണിന്‍റെ അഭ്യാസങ്ങള്‍ പകര്‍ത്തിയത്.
"പരിശീലനത്തിന്‍റെ ആദ്യ ദിവസങ്ങളില്‍ ലിറ്റില്‍ സ്റ്റോണ്‍ കരച്ചിലായിരുന്നു. ഒരു മാസമായപ്പോഴേക്കും കഠിനാധ്വാനിയായി മാറി. രണ്ട് മാസത്തിലൊരിക്കലേ അവന് വീട്ടില്‍ പോകാനാവൂ", പരിശീലകന്‍ പറഞ്ഞു. എന്തായാലും ചൈനീസ് സോഷ്യല്‍ മീഡിയയില്‍ താരമാണ് ലിറ്റില്‍ സ്റ്റോണ്‍.
Next Story
Adjust Story Font
16
