ക്രിസ്മസ് പാപ്പയായി കുട്ടികളുടെ ആശുപത്രിയിലെത്തിയ ഒബാമ
ഒബാമയുടെ അപ്രതീക്ഷിത സന്ദര്‍ശനത്തില്‍ ചില്‍ഡ്രന്‍സ് നാഷണല്‍ ഹോസ്പിറ്റലിലെ രോഗികളായ കുട്ടികള്‍ അമ്പരന്നു. ആശുപത്രിയില്‍ എത്തിയ ഒബാമ കുട്ടികളെ ആലിംഗനം ചെയ്തു

വാഷിങ്ടണിലെ ചില്‍ഡ്രന്‍സ് നാഷണല്‍ ഹോസ്പിറ്റലിലെ രോഗികളായ കുട്ടികളെ സന്ദര്‍ശിക്കാന്‍ ക്രിസ്മസ് സമ്മാനങ്ങളുമായി ഇന്നലെ ഒരു അതിഥിയെത്തി. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയായിരുന്നു ക്രിസ്മസ് പപ്പായുടെ വേഷത്തിലെത്തിയ ആ അതിഥി.

ഒബാമയുടെ അപ്രതീക്ഷിത സന്ദര്‍ശനത്തില്‍ ചില്‍ഡ്രന്‍സ് നാഷണല്‍ ഹോസ്പിറ്റലിലെ രോഗികളായ കുട്ടികള്‍ അമ്പരന്നു. ആശുപത്രിയില്‍ എത്തിയ ഒബാമ കുട്ടികളെ ആലിംഗനം ചെയ്തു സ്‌നേഹം അറിയിക്കുകയും അവര്‍ക്കായി കരുതിയ സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു. മുന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന്റെ വീഡിയോ ആശുപത്രി അധികൃതര്‍ തന്നെയാണ് പങ്കുവച്ചത്.
മിടുക്കരായ കുറേ കുട്ടികളേയും അവരുടെ മാതാപിതാക്കളേയും കാണാന്‍ സാധിച്ചതില്‍ അതീവ സന്തുഷ്ടനാണെന്ന് ഒബാമ ട്വിറ്ററിലൂടെ അറിയിച്ചു. രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായ തനിക്ക് രോഗികളായ കുട്ടികളുടെയും മാതാപിതാക്കളുടെയും അവസ്ഥ നന്നായി മനസിലാക്കാനാവുമെന്നും ഒബാമ പറഞ്ഞു.
കഴിഞ്ഞ ക്രിസ്മസ് കാലത്തും ഒബാമ ഇതുപോലെ വാഷിങ്ടണിലെ ബോയ്‌സ്, ഗേള്‍സ് ക്ലബിലെ അംഗങ്ങളായ വിദ്യാര്‍ഥികളെ സന്ദര്‍ശിക്കാന്‍ സമ്മാനങ്ങളുമായി എത്തിയിരുന്നു.
Adjust Story Font
16

