ഫ്രാന്‍സില്‍ പൊലീസുകാരും പ്രക്ഷോഭത്തില്‍
അങ്ങേയറ്റം മോശമായ സാഹചര്യങ്ങളിലാണ് തങ്ങള്‍ക്ക് ജോലി ചെയ്യേണ്ടിവരുന്നതെന്നും എന്നാല്‍ മതിയായ പരിഗണന സേവന വേതന വ്യവസ്ഥകളില്‍ തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നുമാണ് പൊലീസുകാരുടെ പരാതി.

ഫ്രാന്‍സില്‍ യെല്ലോവെസ്റ്റ് പ്രക്ഷോഭത്തിന് പിന്നാലെ സര്‍ക്കാറിന് തലവേദനയായി പൊലീസ് നേതൃത്വത്തിലും പ്രക്ഷോഭം. മോശം ജോലി സാഹചര്യത്തിലും സേവന വേതന വ്യവസ്ഥകളിലും പ്രതിഷേധിച്ചാണ് പൊലീസുകാര്‍ തെരുവിലിറങ്ങിയത്.
അടുത്തിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതന വര്‍ധനവില്‍ തങ്ങള്‍ തൃപ്തരല്ല എന്ന കൃത്യമായ സൂചന നല്‍കുന്നതായിരുന്നു പൊലീസുകാരുടെ പ്രതിഷേധം. നൂറുകണക്കിന് പേരാണ് വ്യാഴാഴ്ച സര്‍ക്കാറിനെതിരെ തെരുവിലിറങ്ങിയത്. രാജ്യവ്യാപകമായി പണിമുടക്കിനും പ്രക്ഷോഭങ്ങള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ തയ്യാറെടുക്കുന്നതായാണ് സൂചന. അങ്ങേയറ്റം മോശമായ സാഹചര്യങ്ങളിലാണ് തങ്ങള്‍ക്ക് ജോലി ചെയ്യേണ്ടിവരുന്നതെന്നും എന്നാല്‍ മതിയായ പരിഗണന സേവന വേതന വ്യവസ്ഥകളില്‍ തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നുമാണ് പൊലീസുകാരുടെ പരാതി.
Mobilisation of Angry Policemen എന്ന പേരിലുള്ള സംഘടനയാണ് പൊലീസുകാരുടെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. അക്രമാസക്തമായ യെല്ലോവെസ്റ്റ് പ്രക്ഷോഭത്തില്‍ ഏറെ ക്ലേശങ്ങള്‍ സഹിക്കേണ്ടി വന്ന വിഭാഗമാണ് പൊലീസ്. പ്രക്ഷോഭം നിയന്ത്രണ വിധേയമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചതും പൊലീസാണ്. എന്നാല്‍ സര്‍ക്കാര്‍ ഇത് വേണ്ട രീതിയില്‍ കണക്കിലെടുത്തില്ല എന്നും പ്രഖ്യാപിച്ച വേതന വര്‍ധനവ് പോലും നാമമാത്രമാണെന്നുമാണ് പൊലീസുകാരുടെ ആരോപണം.
Adjust Story Font
16

