ഇന്തോനേഷ്യയെ തകര്‍ത്തെറിഞ്ഞ് വീണ്ടും സുനാമി; 77 മരണം

ഇന്തോനേഷ്യയെ തകര്‍ത്തെറിഞ്ഞ് വീണ്ടും രാക്ഷസ തിരമാല. ഇന്നലെ ഉച്ചക്ക് 2:30ന് ശക്തമായി തീരത്തേക്കടിച്ച സുനാമിയില്‍ 77 പേര്‍ മരിച്ചു. രാജ്യത്തെ ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ക്ക് നേരെ ആഞ്ഞടിച്ച സുനാമിയില്‍ 700ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇന്തോനേഷ്യയിലെ സുന്ദ സ്ട്രയ്റ്റിന് നേരെയാണ് സുനാമി ആദ്യമായി ആഞ്ഞടിച്ചത്. ശനിയാഴ്ച്ചയിലെ രാക്ഷസ തിരമാലയില്‍ നൂറിലധികം കെട്ടിടങ്ങളും തകര്‍ന്നതായി രാജ്യത്തെ ദുരന്ത നിവാരണ സേന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കടലിനടി തട്ടിലെ ക്രകാറ്റോ അഗ്നി പര്‍വതം പൊട്ടിയതാണ് പെട്ടെന്നുള്ള സുനാമിക്ക് കാരണമെന്ന് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജാവക്കും സുമാത്രക്കുമിടയിലുള്ള കടലിടുക്കിലാണ് സുനാമി റിപ്പോര്‍ട്ട് ചെയ്തത്. പാന്തഗ്ലാങ്ങ്, ദക്ഷിണ ലാമ്പങ്ങ്, സെറങ്ങ് ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും പ്രസിദ്ധമായ ടാന്‍ജുങ്ക് ലെസുങ്ക് ബീച്ച് റിസോര്‍ട്ട് ഈ പ്രദേശത്തായിരുന്നു. സുനാമിയെ ക്കുറിച്ചുള്ള മുന്നറിയിപ്പ് മുന്‍കൂട്ടി ആര്‍ക്കും തന്നെ ലഭിച്ചിരുന്നില്ല. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16

