സിറിയയിലെ പ്രധാന പൈതൃക കോട്ടയായ ‘ക്രാക് ദെ ചെവിയേഴ്സ്’ വീണ്ടെടുക്കാന്‍ ശ്രമം
യുനസ്കോയുടെ ലോക പൈതൃകപട്ടികയില്‍ ഉള്‍പ്പെട്ട ഈ കോട്ടക്ക് ആഭ്യന്തര യുദ്ധത്തിലാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്

സിറിയയിലെ പ്രധാന പൈതൃക കോട്ടയായ ക്രാക് ദെ ചെവിയേഴ്സിനെ വീണ്ടെടുക്കാന്‍ ശ്രമം. യുനസ്കോയുടെ ലോക പൈതൃകപട്ടികയില്‍ ഉള്‍പ്പെട്ട ഈ കോട്ടക്ക് ആഭ്യന്തര യുദ്ധത്തിലാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്.

പതിനൊന്നാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ് ക്രാക് ദെ ചെവിയേഴ്സ്. കുര്‍ദുകള്‍ക്ക് ഏറെ സ്വാധീനമുള്ള ഹോംസ് പ്രവിശ്യയിലാണ് ഈ കോട്ട. മലമുകളില്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കൊട്ടാരം മധ്യകാല അറബ് സംസ്കാരത്തെ അടയാളപ്പെടുത്തുന്ന പ്രധാന ചരിത്രരേഖയാണ്. 2012ല്‍ വിമതര്‍ കോട്ടയുടെ നിയന്ത്രണം പിടിച്ചെടുത്തു. കോട്ടയുടെ നിയന്ത്രണത്തിനായി വിമതരും ബശ്ശാറുല്‍ അസദിന്റെ സൈന്യവും രണ്ടുവര്‍ഷമാണ് ഏറ്റുമുട്ടിയത്. ഇതിനിടയിലാണ് കോട്ടക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചത്. സിറിയന്‍ സര്‍ക്കാരും പുരാവസ്തു ഗവേഷകരും ചേര്‍ന്നാണിപ്പോള്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ഹംഗറിയില്‍ നിന്നുള്ള പ്രത്യേക പുരാവസ്തു സംഘം കോട്ടയുടെ അറ്റകുറ്റപണികള്‍ നടത്താന്‍ ആദ്യശ്രമം നടത്തിയിരുന്നു. പൊളിഞ്ഞുവീഴാറായ ഭാഗങ്ങള്‍ വലിയ മരത്തടികള്‍ കൊണ്ട് താങ്ങിനിര്‍ത്താനുള്ള ശ്രമം നടത്തി. പക്ഷേ കൂടുതല്‍ പണംചെലവഴിച്ച് പുനരുദ്ധാരണം നടത്തിയാല്‍ മാത്രമേ പൂര്‍വ പ്രതാപത്തിലേക്ക് കോട്ടയെ തിരിച്ചെത്തിക്കാനാകൂ.
Adjust Story Font
16

