വിശ്വാസികള്‍ അത്യാര്‍ത്തിയും ആര്‍ഭാടങ്ങളും കയ്യൊഴിഞ്ഞ് സ്നേഹത്തിന്റെ വക്താക്കളാകണമെന്ന് മാര്‍പാപ്പ
തിരുപ്പിറവി ദിനത്തില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ നടത്തിയ പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കിടെയായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനം.

അത്യാര്‍ത്തിയും ആര്‍ഭാടങ്ങളും കയ്യൊഴിഞ്ഞ് പ്രത്യാശയുടേയും സ്നേഹത്തിന്‍റെയും വക്താക്കളാകാന്‍ വിശ്വാസികള്‍ക്ക് മാര്‍പാപ്പയുടെ ക്രിസ്മസ് ദിന സന്ദേശം.
തിരുപ്പിറവി ദിനത്തില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ നടത്തിയ പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കിടെയായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനം. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്നു നല്‍കിയ യേശുവിന്റെ പാത വിശ്വാസികള്‍ മാതൃകയാക്കണമെന്ന് സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ തിങ്ങിക്കൂടിയ വിശ്വാസികളോട് പാപ്പ ആഹ്വാനം ചെയ്തു.
അത്യാര്‍ത്തിയും ആര്‍ഭാടങ്ങളും കയ്യൊഴിയണം. ക്രിസ്മസിന്റെ ഭൌതിക പ്രകടനങ്ങള്‍ക്കപ്പുറം അതിന്റെ ആത്മീയ സന്ദേശത്തിലേക്ക് വിശ്വാസികള്‍ കണ്ണു തുറക്കണമെന്നും മാര്‍പ്പാപ്പ പറഞ്ഞു. പ്രത്യാശയുടേയും സ്നേഹത്തിന്റെയും സന്ദേശവുമായി ആയിരങ്ങളാണ് ലോകമെങ്ങും വിവിധ ദേവാലയങ്ങളില്‍ തിരുപ്പിറവി ശുശ്രൂഷകള്‍ക്കായി ഒത്തുചേര്‍ന്നത്.
Adjust Story Font
16

