ഇസ്രായേലില്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ തീരുമാനം
ഏപ്രില്‍ ഒന്‍പതിന് തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. സഖ്യ കക്ഷികളുമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് നെതന്യാഹു സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ സമ്മതിച്ചത്.

ഇസ്രായേലില്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ തീരുമാനം. ഏപ്രില്‍ ഒന്‍പതിന് തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. സഖ്യ കക്ഷികളുമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് നെതന്യാഹു സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ സമ്മതിച്ചത്.
സഖ്യ സര്‍ക്കാര്‍ ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ തീരുമാനിച്ചതെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. സര്‍ക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ നെതന്യാഹു വരുന്ന തെരഞ്ഞെടുപ്പിലും ലികുഡ് പാര്‍ട്ടിയും സഖ്യ കക്ഷികളും വിജയിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു.
നിലവില്‍ 120 സീറ്റില്‍ കേവലം 61 സീറ്റിന്‍റെ നേരിയ ഭൂരിപക്ഷത്തിലാണ് നെതന്യാഹു ഭരിക്കുന്നത്. സഖ്യത്തില്‍ നേരത്തെ തന്നെ പല അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും പൗരന്മാര്‍ക്ക് നിര്‍ബന്ധിത സൈനിക സേവനം ബാധകമാക്കുന്ന നിയമം കൊണ്ടുവന്നതാണ് പ്രശ്നം കൂടുതല്‍ വഷളാക്കിയത്. ഈയിടെയായി ഉയര്‍ന്നു വന്ന അഴിമതി ആരോപണങ്ങൾ നെതന്യാഹുവിന് തിരിച്ചടിയാണ്. എന്നാല്‍ തനിക്കെതിരായ എല്ലാ ആരോപണങ്ങളും തള്ളുകയാണ് നെതന്യാഹു.
തെരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതിനെ നെതന്യാഹു എതിര്‍ത്തിരുന്നു. 2015ലാണ് നിലവിലെ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ഇസ്രായേല്‍ നിയമം അനുസരിച്ച് ഒരു പാര്‍ട്ടി ഒറ്റക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ല. പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി സഖ്യ സര്‍ക്കാരുകളാണ് അധികാരത്തിലത്തുക.
2019 മെയ് വരെ അദ്ദേഹം അധികാരത്തില്‍ തുടര്‍ന്നാല്‍ ഏറ്റവും അധികം കാലം ഇസ്രായേലിന്റെ പ്രധാനമന്ത്രി പദം വഹിച്ചയാളെന്ന റെക്കോര്‍ഡ് നെതന്യാഹുവിന് സ്വന്തമാക്കാം.
Adjust Story Font
16

