യുക്രൈനിലെ പട്ടാളനിയമം പിന്‍വലിച്ചു
ക്രിമിയക്ക് സമീപം റഷ്യ യുക്രൈന്‍ കപ്പലുകള്‍ പിടിച്ചെടുത്തതിനെതുടര്‍ന്നായിരുന്നു പട്ടാള നിയമം ഏര്‍പ്പെടുത്തിയത്. അതിര്‍ത്തികളില്‍ സൈനിക ജാഗ്രത തുടരും

യുക്രൈനിലെ പട്ടാളനിയമം പിന്‍വലിച്ചു. 30 ദിവസത്തിനു ശേഷമാണ് പട്ടാള നിയമം പിന്‍വലിച്ചത്. ക്രിമിയക്ക് സമീപം റഷ്യ യുക്രൈന്‍ കപ്പലുകള്‍ പിടിച്ചെടുത്തതിനെതുടര്‍ന്നായിരുന്നു പട്ടാള നിയമം ഏര്‍പ്പെടുത്തിയത്.
പട്ടാള നിയമം പിന്‍വലിക്കുന്നുവെങ്കിലും അതിര്‍ത്തികളില്‍ സൈനിക ജാഗ്രത തുടരുമെന്ന് യുക്രൈന്‍ പ്രസിഡന്റ് പെട്രോ പൊരൊഷെന്‍കോ പറഞ്ഞു. ക്രിമിയ മേഖലയില്‍ റഷ്യ മിസൈല്‍ വാഹിനികള്‍ വിന്യസിച്ചത് ഇപ്പോഴും നിലനില്‍ക്കുകയാണ്. അസോവ് സമുദ്രത്തിനും കരിങ്കടലിനും ഇടയിലെ കോര്‍ച്ച് സ്‌ട്രേറ്റില്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകളും നിലനില്‍ക്കുന്നുണ്ട്. ക്രിമിയക്ക് സമീപം അസോവ് സമുദ്രത്തില്‍ യുക്രൈനിന്റെ മൂന്ന് കപ്പലുകള്‍ റഷ്യ തടഞ്ഞതിനെ തുടര്‍ന്നായിരുന്നു ഒരു മാസം മുന്പ് യുക്രൈനില്‍ പട്ടാള നിയമം പ്രഖ്യാപിച്ചത്.
സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു റഷ്യ യുക്രൈന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെക്കുകയും അവ പിടിച്ചെടുക്കുകയും ചെയ്തത്. റഷ്യന്‍ നടപടിക്ക് മറുപടിയായി പട്ടാള നിയമം ഏര്‍പ്പെടുത്താന്‍ പ്രസിഡന്റ് പെട്രോ പൊരൊഷെന്‍കോ നിര്‍ദേശം നല്‍കുകയും യുക്രൈന്‍ പാര്‍ലമെന്റ് അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. യുക്രൈനിനെ അക്രമങ്ങള്‍ക്ക് പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്നും പാശ്ചാത്യ ശക്തികള്‍ പിന്തിരിയണമെന്ന് റഷ്യ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. യുക്രൈനിലെ സ്വയംഭരണ റിപ്പബ്ലിക്കായ ക്രീമിയയുടെ നിയന്ത്രണം റഷ്യ പിടിച്ചെടുത്തത് മുതലാണ് യുക്രൈനും റഷ്യയും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ തുടക്കം.
Adjust Story Font
16

