നൈജീരിയയിലെ രണ്ട് സൈനിക കേന്ദ്രങ്ങള്‍ ബോക്കോ ഹറാം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്
മൂന്ന് രാജ്യങ്ങളുടെ സംയുക്ത സൈനിക കേന്ദ്രമാണ് പിടിച്ചെടുത്തത്. നൈജീരിയ- ഛാഡ് അതിര്‍ത്തിയിലാണ് ബോക്കോ ഹറാം തീവ്രവാദികളുടെ ഭീകരാക്രമമുണ്ടായത്.

വടക്ക് കിഴക്കന്‍ നൈജീരിയയിലെ രണ്ട് സൈനിക കേന്ദ്രങ്ങള്‍ ബോക്കോ ഹറാം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. മൂന്ന് രാജ്യങ്ങളുടെ സംയുക്ത സൈനിക കേന്ദ്രമാണ് പിടിച്ചെടുത്തത്. ആക്രമണത്തില്‍ ഒരു സൈനികനും കൊല്ലപ്പെട്ടു. നൈജീരിയ- ഛാഡ് അതിര്‍ത്തിയിലാണ് ബോക്കോ ഹറാം തീവ്രവാദികളുടെ ഭീകരാക്രമമുണ്ടായത്.
അതിര്‍ത്തിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ ദൂരത്തിലുള്ള ഭാഗ, തൊട്ടടുത്തുള്ള മിലെ എന്നീ നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. നൈജര്‍, ഛാഡ്, നൈജിരിയ എന്നി രാജ്യങ്ങളുടെ സംയുക്ത നേതൃത്വത്തിലാണ് ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നത്.സൈനിക ക്യാമ്പുകള്‍ ഭീകരര്‍ പിടിച്ചെടുക്കുകയും ആയുധങ്ങള്‍ കടത്തുകയും ചെയ്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തില്‍ ഒരു സൈനിക ഓഫീസറും കൊല്ലപ്പെട്ടു. ക്യാമ്പുകളിലുണ്ടായിരുന്ന സൈനികരെ സമീപത്തെ മറ്റൊരു കേന്ദ്രത്തിലേക്ക് പിന്‍വലിച്ചു. എന്നാല്‍ മത്സ്യബന്ധന മേഖലയായ ഭാഗയുടെ നിയന്ത്രണം നഷ്ടമായിട്ടില്ലെന്നും
ഭീകര്‍ക്കെതിരെ വ്യോമാക്രമണം ശക്തമാക്കിയെന്നും സൈന്യം അറിയിച്ചു. ആക്രമണം രൂക്ഷമായതോടെ പ്രദേശത്ത് നിന്നുള്ള പലായനവും വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ആക്രമണത്തിന്റെയും മരണം ഉള്‍പ്പടെയുള്ള നാശനഷ്ടങ്ങളുടെയും പൂര്‍ണ വിവരങ്ങള്‍ സൈന്യം പുറത്ത് വിടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
Adjust Story Font
16

