Quantcast

സുഡാനിലെ ജനകീയ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി

200ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റു.പ്രക്ഷോഭകര്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. 9 പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്തു.

MediaOne Logo

Web Desk

  • Published:

    29 Dec 2018 9:44 AM IST

സുഡാനിലെ ജനകീയ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി
X

സുഡാനിലെ ജനകീയ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി. 200ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റു. പ്രക്ഷോഭകര്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. 9 പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്തു.

രാജ്യത്തെ പ്രധാന ഭക്ഷണമായ ബ്രഡിന്റെ വില വര്‍ധിച്ചതിന് പിന്നാലെയാണ് ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്തെ പ്രധാന ഗനരങ്ങളായ ഖാര്‍ത്തൌം, പോര്‍ട്ട് സുഡാന്‍, അറ്റ്ബാറ, മദനി തുടങ്ങിയ ഇടങ്ങളിലെല്ലാം സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാണ്. സമരത്തിന്റെ പത്താം ദിനമായ ഇന്നലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്ക് ശേഷമായിരുന്നു പ്രതിഷേധം രൂക്ഷമായത്. തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് പലയിടത്തും കണ്ണീര്‍ വാതകവും സ്റ്റണ്‍ ഗ്രനേഡും പ്രയോഗിച്ചു.

പ്രതിഷേധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് കരുതുന്ന 9 പ്രമുഖ പ്രതിപക്ഷ നേതാക്കളെ സുരക്ഷാ സൈന്യം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബര്‍ 19 ന് ആരംഭിച്ച പ്രതിഷേധത്തില്‍ ഇതുവരെ 19 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 200 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു.

റൊട്ടിക്കും ഇന്ധനത്തിനും ക്രമാതീതമായി വില കൂടിയതോടെയാണ് രാജ്യത്ത് പ്രക്ഷോഭം തുടങ്ങിയത്. രാജ്യത്തെ പ്രധാന ഭക്ഷണമാണ് റൊട്ടി. റൊട്ടിയുടെ വിലയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് മടങ്ങ് വര്‍ധനവാണുണ്ടായത്. രാജ്യത്ത് തൊഴിലില്ലായ്മയും ആരോഗ്യ മേഖലയില്‍ അസ്ഥിരതയും നിലനില്‍ക്കുന്നതിനിടെയാണ് വിലക്കയറ്റവും രൂക്ഷമായത്.

TAGS :

Next Story