നിരവധി റെക്കോഡുകളുമായി അമേരിക്കയിൽ പുതിയ ജനപ്രതിനിധി സഭ അധികാരമേറ്റു
രണ്ടാം തവണയാണ് നാന്‍സി പെലോസി സ്പീക്കർ സ്ഥാനത്തെത്തുന്നത്. വര്‍ധിച്ച വനിതാ പ്രാതിനിധ്യം ഉള്‍പ്പെടെ റെക്കോര്‍ഡുകള്‍ ഏറെയുണ്ട് ഇത്തവണത്തെ ജനപ്രതിനിധി സഭക്ക്..

അമേരിക്കയിൽ പുതിയ ജനപ്രതിനിധി സഭ അധികാരമേറ്റു. നാന്‍സി പെലോസിയാണ് പുതിയ സ്പീക്കര്‍. രണ്ടാം തവണയാണ് നാന്‍സി പെലോസി സ്പീക്കർ സ്ഥാനത്തെത്തുന്നത്. വര്‍ധിച്ച വനിതാ പ്രാതിനിധ്യം ഉള്‍പ്പെടെ റെക്കോര്‍ഡുകള്‍ ഏറെയുണ്ട് ഇത്തവണത്തെ ജനപ്രതിനിധി സഭക്ക്.
434 അംഗ സഭയില്‍ 235 സീറ്റുകളാണ് ഡെമോക്രാറ്റുകള്‍ സ്വന്തമാക്കിയത്. നിരവധി റെക്കോഡുകളുമായാണ് പുതിയ ജനപ്രതിനിധി സഭ അധികാരമേല്‍ക്കുന്നത്. റാഷിദ ത്‍ലാബ്, ഇഹാന്‍ ഉമർ എന്നിവരാണ് ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസിലെത്തിയ മുസ്‍ലീം വനിതകൾ. ഡെമോക്രാറ്റുകളുടെ സുരക്ഷിത സീറ്റുകളിൽ നിന്നാണ് ഇരുവരും വിജയിച്ചത്. ഫലസ്തീന്‍ വംശജരാണ് റാഷിദയുടെ മാതാപിതാക്കൾ. സൊമാലിയയിലെ ആഭ്യന്തര യുദ്ധത്തെ തുടർന്ന് അമേരിക്കയിലെത്തിയാണ് ഇഹാന്‍.
കോണ്‍ഗ്രസിലെത്തിയ പ്രായം കുറഞ്ഞ വനിത എന്ന റെക്കോർഡ് അലക്സാഡ്രിയ ഒസ്കാസിയോ കോർട്ടെസിനാണ്. പത്ത് തവണ കോണ്‍ഗ്രസ് അംഗമായ ജോ ക്രോളിയെയാണ് അലക്സാട്രിയ തോൽപ്പിച്ചത്. ഡെബ് ഹലാന്‍ഡ്, ഷാരിസ് ഡേവിഡ്സ് എന്നിവരാണ് കോണ്‍ഗ്രസിലെ ആദ്യ തദ്ദേശീയരായ അമേരിക്കന്‍ വനിതകള്‍.
മസാച്ചുസെറ്റിൽ നിന്നുള്ള ആദ്യ കറുത്ത വർഗക്കാരിയായ സെനറ്റർ എന്ന വിശേഷണം അയനാ പ്രെസെലി സ്വന്തമാക്കി. മിഷേൽ കപൂനോയെ അട്ടിമറിച്ചാണ് കോണ്‍ഗ്രസിലേക്കുള്ള അയാനയുടെ രംഗപ്രവേശനം. വെറോനിക്ക എസ്കോബാറും സിൽവിയ ഗ്രസിയയുമാണ് ടെക്സാസിൽ നിന്നുള്ള ആദ്യ ലാറ്റിന്‍ അമേരിക്കകാരായ കോണ്‍ഗ്രസ് അംഗങ്ങൾ.
കണെക്റ്റിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ആഫ്രോ അമേരിക്കന്‍ വനിത ജഹാനാ ഹെയ്സ്, ടെന്നേസിലെ ആദ്യ വനിത സെനറ്ററായ മാർഷ ബ്ലാക്ക് ബേൺ ലോവയുടെ ആദ്യ വനിത സെനറ്റർമാരായ അബെ ഫിനക്കനോർ, സിന്‍ഡി ആക്സ്നെ എന്നിവരാണ് റെക്കോര്‍ഡുകളുമായി കോണ്‍ഗ്രസിലെത്തിയ മറ്റുള്ളവർ.
Adjust Story Font
16

