പട്ടി കടിക്കാതിരിക്കാന്‍ പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ച യുവതിയെ പട്ടിയുടെ ഉടമ കടിച്ചു!
സംഭവവുമായി ബന്ധപ്പെട്ട് പട്ടിയുടെ ഉടമയായ അല്‍മാ കല്‍വാലഡര്‍ (19) എന്ന പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രഭാത സവാരിയ്ക്കിടെ ആക്രമിക്കാനെത്തിയ പട്ടിയില്‍ നിന്നും രക്ഷപ്പെടാനാണ് കാലിഫോര്‍ണിയക്കാരിയായ യുവതി പെപ്പര്‍സ്‌പ്രേ ഉപയോഗിച്ചത്. ഇതോടെ പട്ടി യുവതിയെ ആക്രമിക്കാതെ പോയി. എന്നാല്‍ ഇതില്‍ പ്രകോപിതയായ പട്ടിയുടെ ഉടമ പിറ്റേന്ന് യുവതിയെ ആക്രമിക്കുകയും കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.
അമേരിക്കയിലെ ഒക്‌ലാന്റിലാണ് പട്ടികടിയില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമം ഉടമയില്‍ നിന്നുള്ള കടിയില്‍ അവസാനിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പട്ടിയുടെ ഉടമയായ അല്‍മാ കല്‍വാലഡര്‍ (19) എന്ന പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഓക്ലാന്‍ഡിലെ പ്രഭാത സവാരിക്കാരുടെ കേന്ദ്രമായ ട്രെയിലെ ഗോള്‍ഡ്‌റോഡില്‍ വച്ചായിരുന്നു പട്ടിയുടെ ആക്രമണം.

പ്രഭാത സവാരിക്കിടെയാണ് യുവതിക്ക് നേരെ അല്‍മയുടെ വളര്‍ത്തുനായ ആക്രമിക്കാനായി ചാടിയത്. ഇതോടെ യുവതി പട്ടിയുടെ നേര്‍ക്ക് പെപ്പര്‍ സ്‌പ്രേ പ്രയോഗിക്കുകയായിരുന്നു. പിറ്റേന്ന് പ്രഭാത സവാരിക്കെത്തിയ യുവതിയെ അല്‍മാ ആക്രമിക്കുകയായിരുന്നു. മര്‍ദനത്തിനൊടുവിലാണ് അല്‍മ യുവതിയെ കടിച്ചത്. കൈ തണ്ടയിലാണ് കടിയേറ്റത്. നായ്ക്കളില്‍ നിന്നും രക്ഷനേടാന്‍ ഇവിടങ്ങളില്‍ ആളുകള്‍ പെപ്പര്‍ സ്‌പ്രേ ഉപയോഗിക്കുക പതിവാണെന്നാണ് പൊലീസ് വിശദീകരണം.
ആല്‍മയെ കോടതി വെള്ളിയാഴ്ച്ചവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
Adjust Story Font
16

