കാളപ്പോരും കോഴിപ്പോരും നിര്‍ത്തലാക്കാനുളള പെറു സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രക്ഷോഭം
കാളപ്പോരും കോഴിപ്പോരും നിര്‍ത്തലാക്കാനുളള പെറു സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രക്ഷോഭവുമായി ജനങ്ങള്‍. നൂറ്റാണ്ടുകളായി തുടരുന്ന മത്സരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആയിരങ്ങള്‍ തെരുവിലിറങ്ങി.

കാളപ്പോരും കോഴിപ്പോരും നിര്‍ത്തലാക്കാനുളള പെറു സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രക്ഷോഭവുമായി ജനങ്ങള്‍. നൂറ്റാണ്ടുകളായി തുടരുന്ന മത്സരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആയിരങ്ങള്‍ തെരുവിലിറങ്ങി. മൃഗങ്ങളോടുള്ള ക്രൂരതകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മൃഗ സംരക്ഷണ സമിതിയാണ് പെറു സര്‍ക്കാറിനെ സമീപിച്ചത്.
ഇതോടെ കാളപ്പോരും കോഴിപ്പോരും നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി തലസ്ഥാനമായ ലിമയില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി. കാളപ്പോര് നിയമവിധേയമായ രാജ്യങ്ങളിലൊന്നാണ് പെറു. പരമ്പരാഗത കായിക വിനോദമായി രാജ്യത്ത് കാളപ്പോര് നടക്കുന്നുണ്ട്. വര്‍ഷം തോറും നാനൂറോളം മത്സരങ്ങളാണ് പെറുവില്‍ നടക്കാറുള്ളത്.
Next Story
Adjust Story Font
16

