Quantcast

ഇന്ധനവില വര്‍ധന; സിംബാബ്‌വെയില്‍‌ പ്രതിഷേധം തുടരുന്നു 

നിരവധി പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതുവരെ 200ലേറെ പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    17 Jan 2019 3:16 AM GMT

ഇന്ധനവില വര്‍ധന; സിംബാബ്‌വെയില്‍‌ പ്രതിഷേധം തുടരുന്നു 
X

ഇന്ധനവില വര്‍ധനവിനെതിരെ സിംബാബ്‌വെയില്‍‌ പ്രതിഷേധം തുടരുന്നു. നിരവധി പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതുവരെ 200ലേറെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സിംബാബ്‌‌വെയില്‍ ഒറ്റയടിക്ക് ഇന്ധനവില കൂട്ടിയത്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് വിലവര്‍ധന. 150 ശതമാനത്തിലേറെ വര്‍ധനവാണ് പ്രസിഡന്റ് എമ്മേഴ്സണ്‍ മഗ്വാംഗെ പ്രഖ്യാപിച്ചത്. ഇതോടെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങുകയായിരുന്നു.

പ്രതിഷേധക്കാരെ മുഴുവന്‍ പൊലീസ് അടിച്ചമര്‍ത്തുകയാണ്. ഇതുവരെ 200ലേറെ പേരെ അറസ്റ്റ് ചെയ്തുവെന്നാണ് പൊലീസിന്റെ കണക്ക്. ഇന്നലെയും നിരവധി പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാര്‍ക്കെതിരെ പൊതുസ്ഥലത്ത് ആക്രമണം നടത്തിയെന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പൊലീസിന്റെ ആക്രമണങ്ങളില്‍ പരിക്കേറ്റവര്‍ ആശുപത്രികളില്‍ ചികിത്സ തേടി. ആക്രമണങ്ങളില്‍ തുടര്‍ച്ചയായ അറസ്റ്റുകളുണ്ടായിട്ടും ഒരു വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.

അതേസമയം രാജ്യത്തെ ടെലിഫോണ്‍, ഇന്‍റര്‍നെറ്റ് ബന്ധങ്ങള്‍ തടസപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തെക്കന്‍ ആഫ്രിക്കയിലെ സിംബാബ്‌വെന്‍ എംബസിക്ക് മുന്നിലും പ്രതിഷേധങ്ങളുണ്ടായി. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരുമായി ബന്ധപ്പെടാന്‍ പോലും കഴിയുന്നില്ലെന്ന പരാതികള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

TAGS :

Next Story