അവിശ്വാസ പ്രമേയം അതിജീവിച്ചതിനെ തുടര്‍ന്ന എം.പിമാരുമായി ചര്‍ച്ച നടത്താന്‍ തെരേസ മേ
നേരിയ ഭൂരിപക്ഷത്തില്‍ അവിശ്വാസ പ്രമേയത്തെ അതിജീവിച്ച തെരേസ മേ ബ്രക്സിറ്റ് പ്രതിസന്ധി മറികടക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്

അവിശ്വാസ പ്രമേയം അതിജീവിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ എം.പിമാരുമായി ചര്‍ച്ച ആരംഭിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം 21ന് പുതിയ പദ്ധതി പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് മേയുടെ തീരുമാനം. പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നു.
നേരിയ ഭൂരിപക്ഷത്തില്‍ അവിശ്വാസ പ്രമേയത്തെ അതിജീവിച്ച തെരേസ മേ ബ്രക്സിറ്റ് പ്രതിസന്ധി മറികടക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. മേ കൊണ്ടുവന്ന ബ്രക്സിറ്റ് കരാര്‍ ചൊവ്വാഴ്ച പാര്‍ലമെന്റ് തള്ളിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തെരേസ മേ അതിജയിച്ചു.
അവിശ്വാസം പരാജയപ്പെട്ടതിന് പിന്നാലെ മേ പ്ലാന്‍ ബി സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചു. മുന്‍ കരാറില്‍ നിന്നും പരിഷ്കാരം വരുത്തിയ പ്ലാന്‍ ബി തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് മേ അറിയിച്ചിരിക്കുന്നത്. പുതുക്കിയ കരാറിന് പിന്തുണ തേടിയാണ് എം.പിമാരുമായി മേ സമവായ ചര്‍ച്ചക്ക് തുടക്കമിട്ടിരിക്കുന്നത്.
അതേസമയം ചര്‍ച്ചക്കുള്ള മേയുടെ ക്ഷണം പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബൈന്‍ നിരസിച്ചു. കരാറില്ലാതെയുള്ള ബ്രക്സിറ്റ് ഉണ്ടാവില്ലെന്ന് ഉറപ്പ് തരണമെന്നാണ് കോര്‍ബൈന്റെ ഉപാധി. കരാര്‍ നിരാകരിക്കപ്പെട്ടാല്‍ കരാര്‍ ഇല്ലാതെയുള്ള ബ്രക്സിറ്റ് നടപ്പാക്കേണ്ടി വരുമെന്ന് മേ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ സമവായ നീക്കങ്ങള്‍ പരാജയപ്പെട്ടാല്‍ മാര്‍ച്ച് 29ന് കരാര്‍ ഇല്ലാതെ യൂറോപ്യന്‍ യൂണിയനില്‍നിന്നും ബ്രിട്ടന് പടിയിറങ്ങേണ്ടി വരും. അല്ലെങ്കില്‍ മാര്‍ച്ച് 29 എന്ന സമയപരിധി നീട്ടുകയോ വീണ്ടും ഹിതപരിശോധന നടത്തുകയോ ചെയ്യേണ്ടി വരും.
Adjust Story Font
16

