കറുത്ത വംശജനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥനെ കുറ്റക്കാരനാക്കാനാവില്ലെന്ന് എ.ജി
പ്രകോപനമില്ലാതെയാണ് പൊലീസ് ബ്രാഡ്ഫോർഡിന് വെടിയുതിർത്തതെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു

അമേരിക്കയിൽ ഷോപ്പിംഗ് മാളിൽ കറുത്ത വംശജനെ വെടി വെച്ച് കൊന്ന കേസിൽ പൊസീസുകാരനതിരെ കേസെടുക്കാനാവില്ലെന്ന് സ്റ്റേറ്റ് അറ്റോർണി ജനറൽ. ഡ്യൂട്ടിയുടെ ഭാഗമായാണ് വെടിവെപ്പ് നടന്നതെന്ന് പറഞ്ഞ എ.ജി, സ്റ്റേറ്റിലെ നിയമമനുസരിച്ച് കേസെടുക്കാനാവില്ലെന്നും പറഞ്ഞു. കൊലപാതകത്തിനെതിരെ രാജ്യത്ത് പ്രതിഷേധം പുകയുന്നതിനിടെയാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.
അമേരിക്കയിലെ അലബാമയിൽ കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പിലാണ് എമാന്റിക് ബ്രാഡ്ഫോർഡ് എന്ന 21കാരന് നേരെ പൊലീസ് വെടിയുതിർത്തത്. പ്രകോപനമില്ലാതെയാണ് പൊലീസ് ബ്രാഡ്ഫോർഡിനെ വെടിവെച്ചതെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു. എന്നാൽ ആയുധധാരിയായ ഒരാൾ ഓടി പോകുന്നതിനിടെയുണ്ടായ വെടി വെപ്പിലാണ് ബ്രാഡ്ഫോർഡ് കൊല്ലപ്പെട്ടതെന്നാണ് അറ്റോർണി ജനറൽ സ്റ്റീവ് മാർഷൽ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
എന്നാൽ തന്റെ മകന്റേത് വംശീയ കൊലപാതകമാണെന്ന് എമാന്റിക് ബ്രാഡ്ഫോർഡിന്റെ പിതാവ് ബ്രാഡ്ഫ്രോഡ് സീനിയർ പറഞ്ഞു. പൊലീസ് റിപ്പോർട്ടിനെതിരെ പ്രതികരിക്കുമെന്ന് പറഞ്ഞ ബ്രാഡ്ഫോർഡിന് പിന്തുണയുമായി എ.സി.എൽ.യു ഉൾപ്പെടുള്ള മനുഷ്യാവകാശ പ്രവർത്തകർ രംഗത്ത് വന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ‘ബ്ലാക് ലിവ്‍സ് മാറ്റർ’ എന്ന ഹാഷ് ടാഗോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരണം ആരംഭിച്ചു. കറുത്തവർക്കെതിരെയുള്ള കൊലപാതകങ്ങളെ യാതൊരു യുക്തിയുമില്ലാതെ ന്യായീകരിക്കുന്ന രീതിയാണ് ഉദ്യോഗസ്ഥരുടേതെന്നും, ഇത് അനുവദിക്കാനാവില്ലെന്നും എ.സി.എല്‍.യു പറഞ്ഞു.
Adjust Story Font
16

