അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ നിര്‍ദേശം കിട്ടിയിട്ടില്ലെന്ന്
അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ നിര്‍ദേശം കിട്ടിയിട്ടില്ലെന്ന് യു.എസ് ആക്ടിങ് പ്രതിരോധ സെക്രട്ടറി പാറ്റ്രിക് ഷനഹാന്‍.

അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ നിര്‍ദേശം കിട്ടിയിട്ടില്ലെന്ന് യു.എസ് ആക്ടിങ് പ്രതിരോധ സെക്രട്ടറി പാറ്റ്രിക് ഷനഹാന്‍. മേഖലയിലെ സുരക്ഷാ കാര്യങ്ങളില്‍ അമേരിക്കക്ക് പ്രത്യേക താത്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ അഫ്ഗാനിലെത്തിയ ഷനഹാന്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനിയുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധ സെക്രട്ടറിയെന്ന നിലയിലുള്ള തന്റെ ആദ്യ അഫ്ഗാന്‍ സന്ദര്‍ശന വേളയിലായിരുന്നു പാറ്റ്രിക് ഷനഹാന്റെ പ്രതികരണം. സൈന്യത്തെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു നിര്‍ദേശവും കിട്ടിയിട്ടില്ല.
അഫ്ഗാനിലെ സുരക്ഷാ കാര്യങ്ങളില്‍ യു.എസിന് പ്രത്യേക താല്‍പര്യമുണ്ടെന്നും പാറ്റ്രിക് ഷനഹാന്‍ വ്യക്തമാക്കി. മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രതിരോധ സെക്രട്ടറിയുടെ പ്രതികരണം. താലിബാനുമായുള്ള സമാധാന ചര്‍ച്ചയില്‍ അഫ്ഗാന്‍ സര്‍ക്കാറിന്റെ സാന്നിധ്യം പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 200ല്‍ ഉസാമാ ബിന്‍ലാദന്, താലിബാന്‍ അഭയം നല്‍കിയതിനെ തുടര്‍ന്നാണ് അമേരിക്ക അഫ്ഗാനിലെ താലിബാനെതിരെ പോരാട്ടം തുടങ്ങിയത്.
17 വര്‍ഷം നീണ്ട പോരാട്ടത്തിനിടെ രണ്ടായിരത്തി നാനൂറിലേറെ അമേരിക്കന്‍ ഭടന്മാരും 62000ത്തില്‍പ്പരം അഫ്ഗാന്‍ സുരക്ഷാ ഭടന്മാരും കൊല്ലപ്പെട്ടു. ഒരു ഘട്ടത്തില്‍ ഒരു ലക്ഷത്തില്‍ പരം അമേരിക്കന്‍ സൈനികര്‍ അഫ്ഗാനിസ്ഥാനിലുണ്ടായിരുന്നു. എന്നാല്‍ 14000 യു.എസ് സൈനികരാണ് ഇപ്പോള്‍ അഫ്ഗാനിലുള്ളത്.
Adjust Story Font
16

