Quantcast

അമേരിക്കന്‍ ഉപരോധം മറികടക്കാന്‍ ഒപെകിന്റെ സഹായം തേടി നിക്കോളാസ് മദുറോ 

അമേരിക്കന്‍ ഉപരോധം മറികടക്കാന്‍ ഒപെകിന്റെ സഹായം തേടി വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോ 

MediaOne Logo

Web Desk

  • Published:

    12 Feb 2019 8:18 AM IST

അമേരിക്കന്‍ ഉപരോധം മറികടക്കാന്‍ ഒപെകിന്റെ സഹായം തേടി നിക്കോളാസ് മദുറോ 
X

അമേരിക്കന്‍ ഉപരോധം മറികടക്കാന്‍ ഒപെകിന്റെ സഹായം തേടി വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോ. എണ്ണ മേഖലയില്‍ ഉണ്ടായ വില വര്‍ധനയും ഉത്പാദകരാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധിയും വ്യക്തമാക്കിയാണ് മദുറോ ഒപെക് സെക്രട്ടറി ജനറലിന് കത്തയച്ചിരിക്കുന്നത്.

വെനസ്വേലന്‍ എണ്ണ കമ്പനിയായ പി.ഡി.വി.എസ്.എക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തിന് പിന്നാലെയാണ് പ്രസിഡന്റ് നിക്കോളസ് മദുറോ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന് കത്തയച്ചിരിക്കുന്നത്. വെനസ്വേലയുടെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്ക അനാവശ്യമായി ഇടപെടുന്നെന്നും എല്ലാ ഒപെക് രാജ്യങ്ങളുടെയും പിന്തുണയും ഐക്യദാര്‍ഢ്യവും തങ്ങള്‍ക്കുണ്ടാകണമെന്നും വെനസ്വേല കത്തില്‍ ആവശ്യപ്പെടുന്നു.

അന്താരാഷ്ട്ര എണ്ണ വിപണിയിലുണ്ടായിരിക്കുന്ന പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഒപെക് ഇടപെടണമെന്നും മദുറോ കത്തില്‍ ആവശ്യപ്പെടുന്നു. മദുറോയുടെ കത്തിനോട് ഒപെക് സെക്രട്ടറി ജനറല്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ രാഷ്ട്രീയ വിഷയത്തിനപ്പുറം എണ്ണ നയവുമായി ബന്ധപ്പെട്ട് ഒപെക് ഉത്കണ്ഠയിലാണ്. വെനസ്വേലക്ക് മേലുള്ള ഉപരോധം ആഗോള വിപണയില്‍ എണ്ണ കുത്തനെ ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. വെനസ്വേലയില്‍ നിന്നുള്ള എണ്ണ കയറ്റുമതി കുറഞ്ഞ സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ മറ്റ് ഉത്പാദക രാജ്യങ്ങള്‍ ഇടപെടല്‍ നടത്തുന്നുണ്ട്.

TAGS :

Next Story