സൊമാലിയയില്‍ സെെന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ ശക്തമാകുന്നു
വര്‍ഷങ്ങളായി സൊമാലിയന്‍ സര്‍ക്കാറിനെതിരെ സായുധ പോരാട്ടം നടത്തുന്ന സംഘടനയാണ് അല്‍ ശബാബ്

സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ സൈന്യവും അല്‍ശബാബ് തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്താമാകുന്നു. സൈന്യത്തിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെടുകയും 80 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കൊല്ലപ്പെട്ടവരില്‍ കൂടുതലും സിവിലയന്മാരാണെന്ന് സൈനിക വക്താവ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്കാണ് മൊഗാദിഷുവില്‍ വെടിവെയ്പ്പ് നടന്നത്. മൊഗാദിഷുവിലെ അല്‍മുഖ്റ ഹോട്ടലില്‍ തമ്പടിച്ചിരിക്കുന്ന അല്‍ഷബാബ് തീവ്രവാദികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൈന്യം വെടിവെപ്പ് നടത്തിയത്.
സൈന്യവും തീവ്രവാദികളും നിരവധി തവണ പരസ്പരം ആക്രമണങ്ങള്‍ നടത്തി. തുടര്‍ച്ചയായആക്രമണങ്ങളില്‍ 36 ഓളം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച സൈനികരെ ലക്ഷ്യമാക്കി ഹോട്ടലിനു പുറത്തേക്ക് തീവ്രവാദികള്‍ 2 ബോംബുകള്‍ എറിഞ്ഞു. ഇതിനെ തുടര്‍ന്ന് ഹോട്ടലിന്റെ പരിസര പ്രദേശത്തുള്ള കെട്ടിടങ്ങളടക്കം തകര്‍ന്നു. നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു.
ഇതിനു പിന്നാലെ ഹോട്ടലിലേക്ക് കടക്കാന്‍ ശ്രമിച്ച സൈനികര്‍ക്കു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. ഇതിന് പ്രത്യാക്രമണമാണ് വെള്ളിയാഴ്ച സൈന്യം നടത്തിയത്. സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെടുകയും 80ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ കൂടുതലും സിവിലയന്മാരാണെന്ന് സൈനിക വക്താവ് അറിയിച്ചു.
1991 മുതല്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും വേദിയാണ് സൊമാലിയ. വര്‍ഷങ്ങളായി സൊമാലിയന്‍ സര്‍ക്കാറിനെതിരെ സായുധ പോരാട്ടം നടത്തുന്ന സംഘടനയാണ് അല്‍ ശബാബ്. പാശ്ചാത്യ പിന്തുണയുള്ള ഗവണ്‍മെന്‍റിനെ പുറത്താക്കുക എന്ന ലക്ഷത്തോടെയാണ് അല്‍ശബാബ് ആക്രമണം നടത്തുന്നത്.
Adjust Story Font
16